ചിത്രം തനിക്ക് ഇന്നും ഇഷ്ടമല്ല ; കുട്ടിക്കാല അനുഭവം പങ്കുവെച്ച് കല്യാണി

ചിത്രം തനിക്ക് ഇന്നും ഇഷ്ടമല്ല ; കുട്ടിക്കാല അനുഭവം പങ്കുവെച്ച് കല്യാണി
ചിത്രം സിനിമ തനിക്ക് ഇന്നും പേടിയാണെന്ന് തുറന്ന് പറഞ്ഞ് കല്ല്യാണി പ്രിയദര്‍ശന്‍. ചെറുപ്പത്തില്‍ ചിത്രം സിനിമ കണ്ടു താന്‍ പേടിച്ചെന്നും അതോടെ ബ്ലഡ് പേടി ആയെന്നും കല്ല്യാണി പറയുന്നു.

അന്നാണ് താന്‍ ആദ്യമായി ജാക്കി ഷ്രോഫിനെ കണുന്നത്. തന്നെ ചെറുതായിരുന്നപ്പോള്‍ നോക്കിയിരുന്ന ആള്‍ ചിത്രം സിനിമ ഇരുന്ന് കാണുകയായിരുന്നു. അവരുടെ കൂടെ താനും ഇരുന്നു സിനിമ കണ്ടു. സിനിമയില്‍ അമ്മ മരിക്കുന്ന സീന്‍ കണ്ടപ്പോള്‍ താന്‍ പേടിച്ചു പോയി. അതില്‍ ചോര ഒക്കെ ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് അന്ന് തനിക്ക് പേടിയായത്.

അന്ന് വരെ മോഹന്‍ലാല്‍ തനിക്ക് പ്രിയപ്പെട്ട ആളായിരുന്നു. താന്‍ എപ്പോള്‍ കണ്ടാലും അദ്ദേഹത്തെ ഹഗ് ചെയ്യുമായിരുന്നു. എന്നാല്‍ ആ സീന്‍ കഴിഞ്ഞതോടെ തനിക്ക് അദ്ദേഹത്തെ പേടിയായി അപ്പോള്‍ അവര്‍ക്ക് മനസിലായി എനിക്ക് എന്തോ പേടി തട്ടിയിട്ടുണ്ടെന്ന്. പിന്നീട് ആ പേടി മാറ്റാനായി അച്ഛന്‍ തന്നെ സെറ്റില്‍ കൊണ്ടുപോയി.

എന്നിട്ട് ജാക്കി ഷ്രോഫിന്റെ മേലെയാണ് ഫേക്ക് ബ്ലഡ് സ്‌പ്രേ ചെയ്തു കാണിച്ചു തന്നത്. അതോടെയാണ് തന്റെ പേടി മാറിയത്. പിന്നെ അങ്ങനെ പേടിച്ചിട്ടില്ല' കല്യാണി പറഞ്ഞു.

Other News in this category



4malayalees Recommends