ഇത്തവണ പൊറോട്ടയ്ക്കും ബീഫിനും പകരം പോപ്‌കോണ്‍ വാങ്ങിത്തന്നു: സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍

ഇത്തവണ പൊറോട്ടയ്ക്കും ബീഫിനും പകരം പോപ്‌കോണ്‍ വാങ്ങിത്തന്നു: സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍
ജോഷി സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനിടയില്‍ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍. ചാലക്കുടിയിലെ ഡി സിനിമാസില്‍ പാപ്പന്‍ കാണാന്‍ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

' ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു' എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഷമ്മി തിലകന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ ഷമ്മി തിലകന്‍ പൊറോട്ടയും ബീഫും കഴിക്കുന്ന രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

'ചാലക്കുടിയില്‍'പാപ്പന്‍' കളിക്കുന്ന ഡി സിനിമാസ് സന്ദര്‍ശിച്ച 'എബ്രഹാം മാത്യു മാത്തന്‍' സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.

കത്തി കിട്ടിയോ സാറേ? അതിന് അദ്ദേഹം പറഞ്ഞത് അന്വേഷണത്തിലാണ് കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും, പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും'. കര്‍ത്താവേ…ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ?. കുയില പുടിച്ച് കൂട്ടില്‍ അടച്ച്….. കൂവ സൊല്ലുഗിറ ഉലകം…. മയില പുടിച്ച് കാല ഒടച്ച്…..ആട സൊല്ലുഗിറ ഉലകം.. എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം' ഷമ്മി തിലകന്റെ കുറിപ്പ്

Other News in this category



4malayalees Recommends