നിര്‍ണ്ണയത്തില്‍ മമ്മൂട്ടി അഭിനയിക്കേണ്ട റോളാണ് മോഹന്‍ലാല്‍ ചെയ്തത് ; കാരണം പറഞ്ഞ് തിരക്കഥാകൃത്ത്

നിര്‍ണ്ണയത്തില്‍ മമ്മൂട്ടി അഭിനയിക്കേണ്ട റോളാണ് മോഹന്‍ലാല്‍ ചെയ്തത് ; കാരണം പറഞ്ഞ് തിരക്കഥാകൃത്ത്
മെഡിക്കല്‍ മേഖലയിലെ തട്ടിപ്പിനെ കുറിച്ച് കാലങ്ങള്‍ക്കു മുന്‍പേ വന്ന ചിത്രമാണ് നിര്‍ണയം. കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടിയാണ് ആദ്യം എഴുതിയതെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടി.

1995 ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിര്‍ണയം. സം?ഗീത് പറഞ്ഞിട്ട് മമ്മൂട്ടിക്ക് വേണ്ടിയാണ് നിര്‍ണയം എഴുതിയത്. എന്തെല്ലാമോ കാരണങ്ങള്‍ കാരണം ആ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ചെയ്യാന്‍ ഡേറ്റ് കിട്ടാത്തതും ഒരു കാരണമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് പക്ഷേയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കായി എഴുതിയ ആ സ്‌ക്രിപ്റ്റിനെ പറ്റി മോഹന്‍ലാല്‍ ചോദിച്ചു.

താന്‍ കഥ പറഞ്ഞപ്പോള്‍ ലാലിനും താത്പര്യമായി. കൊള്ളാമല്ലോ സാധനം. മ്മമൂട്ടി ചെയ്യുന്നില്ലേല്‍ ഇത് നമ്മുക്ക് ചെയ്യാമെന്ന് മോ?ഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയോായ് ഇതിനെപ്പറ്റി സംവിധായകന്‍ സംഗീത് ചോദിച്ചപ്പോള്‍ പടം ചെയ്യാന്‍ ഇനിയും നീളുമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ലാലിലേക്ക് എത്തുന്നത്. പിന്നീട് മോഹന്‍ലാല്‍ സിനിമയിലേയ്ക്ക് എത്തിയതോടെ കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.

മമ്മൂട്ടിക്ക് വേണ്ടി എഴുതിയപ്പോള്‍ അല്പം കാര്‍ക്കശ്യക്കാരനായ ഡോക്ടര്‍ വേഷമാണ് എഴുതിയത്. എന്നാല്‍ മോഹന്‍ലാല്‍ വന്നതോടെ സരസനായ ഡോക്ടറിലേയ്ക്ക് എത്തിയത്. അങ്ങനെയാണ് ചിത്രത്തിലെ ആദ്യഭാ?ഗങ്ങളില്‍ കുട്ടിയെ കൊണ്ടുവന്നത്. അതുപോലെ നായകന്റെ പുറകെ നടക്കുന്ന നായികയെയായിരുന്നു സിനിമയില്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതില്‍ മാറ്റം വരുത്തി റെമാന്‍്!റിക്കായ നായകനെ കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Other News in this category



4malayalees Recommends