സോഷ്യല്‍ മീഡിയ ചാനലുകള്‍ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

സോഷ്യല്‍ മീഡിയ ചാനലുകള്‍ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
തനിക്കെതിരെ വരുന്ന പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ. കുടുക്ക് സിനിമയുടെ പ്രെമോഷന്റെ ഭാ?ഗമായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സോഷ്യന്‍ മീഡിയകളാണ് സിനിമയെ പ്രമോട്ട് ചെയ്യുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ പരാമര്‍ശത്തിന് മറുപടിയായാണ് സോഷ്യല്‍ മീഡിയ ഉണ്ടാകുന്നതിന് മുന്‍പേ സിനിമകളുണ്ടായിട്ടുണ്ടെന്ന് ഷൈന്‍ പറഞ്ഞത്.

അന്ന് കലയെ അംഗീകരിച്ചിരുന്നു. ഒരു ട്രെയിലര്‍ പോലുമില്ലാതെ ഹിറ്റായ എത്രയോ ചിത്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഉണ്ടാകുന്നതിന് മുന്‍പേ സിനിമകളുണ്ടായിട്ടുണ്ടെന്നും അന്നില്ലാത്ത പ്രശ്‌നങ്ങളാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും സോഷ്യല്‍ മീഡിയ ചാനലുകള്‍ തന്നെ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍മാര്‍ പണത്തിനാണോ പ്രധാന്യം നല്‍കുന്നത് എന്ന ചോദ്യത്തിന് പണത്തിനല്ല, കലയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നായിരുന്നു ഷൈന്റെ മറുപടി.

പണത്തിന് പ്രാധാന്യം നല്‍കുന്നത് ഒരു കലകാരന് മുഴുവന്‍ സമയവും കലയില്‍ മുഴുകാനാണെന്നും, ബാക്കി ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends