ഗേറ്റ് തുറക്കാന്‍ വൈകി ; സുരക്ഷാ ജീവനക്കാരനെ വലിച്ചിഴച്ച് മുഖത്തടിച്ച് അഭിഭാഷക ; അറസ്റ്റില്‍

ഗേറ്റ് തുറക്കാന്‍ വൈകി ; സുരക്ഷാ ജീവനക്കാരനെ വലിച്ചിഴച്ച് മുഖത്തടിച്ച് അഭിഭാഷക ; അറസ്റ്റില്‍
ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത നോയിഡ സ്വദേശിയായ യുവതി അറസ്റ്റില്‍. അഭിഭാഷക കൂടിയായ ഭവ്യാ റായ് എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കഴിഞ്ഞദിവസം നോയിഡയിലെ സെക്ടര്‍126 ലെ ജെപി ഗ്രീന്‍ വിഷ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് യുവതി മോശമായി പെരുമാറി, കയ്യേറ്റം ചെയ്തു എന്ന ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അശ്ലീലമായ ഭാഷയില്‍ സംസാരിച്ചു, അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു, ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി, വംശീയ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ പരാതികളാണ് യുവതിക്കെതിരെ ഉയര്‍ന്നത്.

യുവതി മദ്യലഹരിയിലാണ് തന്നെ അക്രമിക്കാന്‍ ശ്രമിച്ചെതെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവരെന്നും ജീവനക്കാരന്‍ പറഞ്ഞു. ഗാര്‍ഡിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചോദ്യം ചെയ്യുന്നതിനായി യുവതി കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഹൗസിംഗ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു. മൂന്നുമാസം മുമ്പാണ് ഭവ്യാ റായ് സംഭവം നടന്ന ഹൗസിംഗ് സൊസൈറ്റിയില്‍ താമസത്തിനായി എത്തിയത്.

Other News in this category



4malayalees Recommends