കുട്ടിയുണ്ടാവാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശം; എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്

കുട്ടിയുണ്ടാവാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശം; എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കിയ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഗര്‍ഭധാരണത്തിന് വേണ്ടി മന്ത്രവാദി കല്‍പിച്ചത് പ്രകാരമാണ് ഇത്തരമൊരു വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിര്‍ബന്ധിച്ചത്.

ഐപിസി സെക്ഷന്‍ 498, നരബലിദുര്‍മന്ത്രവാദംമറ്റ് മനുഷ്യത്വ രഹിത ക്രിയകള്‍ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആക്ട് 2013 എന്നിവ പ്രകാരമാണ് ഭര്‍ത്താവിനും കുടുംബത്തിനും മന്ത്രവാദിക്കുമെതിരെ പൊലീസ് കേസെടുത്തത്.

'വര്‍ഷങ്ങളായി ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. മന്ത്രവാദിയുടെ വാക്ക് കേട്ട് യുവതിയെ റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോവുകയും എല്ലാവരും നോക്കി നില്‍ക്കെ കുളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു' പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends