പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010 മാര്‍ച്ചില്‍ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് തുടര്‍ന്ന് പൊലീസ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ ഈ കേസില്‍ അറസ്റ്റിലായിരുന്ന നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്നു, അവിടുന്ന് ഇക്വഡോറിലേക്കും കടക്കുകയായിരുന്നു.
2018 മുതല്‍ നിത്യനന്ദ വിചാരണയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ 2020ല്‍ ഇയാളുടെ ജാമ്യം റദ്ദാക്കി. യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ 5 വര്‍ഷം ബിഡദി ആശ്രമത്തില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചുവെന്ന കേസും നിത്യനന്ദയ്‌ക്കെതിരെയുണ്ട്. ഈ കേസില്‍ കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാ?ഗം അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു