സമ്പന്ന വീടുകളില്‍ മോഷണം; പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യും; ഒടുവില്‍ ' കൊച്ചുണ്ണി ' പിടിയിലായി

സമ്പന്ന വീടുകളില്‍ മോഷണം; പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യും; ഒടുവില്‍ ' കൊച്ചുണ്ണി ' പിടിയിലായി
സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തി പണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തിരുന്ന ഡല്‍ഹിയിലെ 'കായംകുളം കൊച്ചുണ്ണി' അറസ്റ്റില്‍. ധനികര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളില്‍ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്.

ഇയാള്‍ ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ നേതാവാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കുന്ന തുകയില്‍നിന്ന് ഒരു ഭാഗം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനാല്‍ ഇയാള്‍ക്ക് നിരവധി ആരാധകരുമുണ്ട്.

അക്കാരണത്താല്‍ തന്നെ, പോലീസ് വരികയാണെങ്കില്‍ ഇയാള്‍ക്ക് വളരെ എളുപ്പത്തില്‍ വിവരം ലഭിച്ചിരുന്നു. മോഷണത്തിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയാണ് രീതി.

എന്നാല്‍ ഇയാള്‍ക്കെതിരെ കൊലപാതകശ്രമം, കവര്‍ച്ച, ലൈംഗികപീഡനം തുടങ്ങി 160 കേസുകളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. വസീമിനെ പിടികൂടാനായി ഇന്‍സ്‌പെക്ടര്‍ ശിവ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. ഒടുവില്‍ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വസീമിനെ കസ്റ്റഡിയിലെടുത്തത്. തോക്കും വെടിയുണ്ടകളും ഇയാളില്‍നിന്നു പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു.



Other News in this category



4malayalees Recommends