പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
ഭാര്യയെ വലിച്ചിഴച്ച് ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ താനെയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

അവധ് എക്‌സ്പ്രസ് ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് ഉണര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കുറച്ചുസമയം സംസാരിച്ചു നിന്ന ഭര്‍ത്താവ് ട്രെയിന്‍ അടുക്കുമ്പോള്‍ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളെയും കൊണ്ട് വേഗത്തില്‍ അവിടെനിന്ന് പോകുന്നതും വീഡിയോയിലുണ്ട്.

ഞായറാഴ്ച ഉച്ച മുതല്‍ ഭാര്യയും ഭര്‍ത്താവും വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയില്‍വേ പൊലീസ് അറിയിച്ചു. തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends