മുസ്ലിം പെണ്‍കുട്ടിക്ക് ഋതുമതിയായാല്‍ വിവാഹം കഴിയ്ക്കാം; ഡല്‍ഹി ഹൈക്കോടതി

മുസ്ലിം പെണ്‍കുട്ടിക്ക് ഋതുമതിയായാല്‍ വിവാഹം കഴിയ്ക്കാം; ഡല്‍ഹി ഹൈക്കോടതി
മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് രക്ഷകര്‍ത്താക്കളുടെ അനുമതി ഇല്ലാതെ വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് നിരീക്ഷിച്ചു.

വരനും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള കരാറാണ് മുഹമ്മദിയ വിവാഹം. എന്നാല്‍ മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് രക്ഷകര്‍ത്താക്കളുടെ അനുമതി ഇല്ലാതെ വിവാഹിതയാകാമെന്നാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ നിരീക്ഷണം.

വിവാഹ ശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിന് ഒപ്പം കഴിയാന്‍ അധികാരം ഉണ്ട്. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ബീഹാറിലെ ഔരിയ ജില്ലയില്‍ ഈ വര്‍ഷമാദ്യം മുഹമ്മദിയ ആചാര പ്രകാരം വിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണമനുവദിച്ചാണ് കോടതി നിരീക്ഷണം. പതിനഞ്ച് വയസും അഞ്ച് മാസവും പ്രായമുള്ള പെണ്‍കുട്ടി വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹിതയായത്.

ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിനെതിരെ പോക്‌സോ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

Other News in this category



4malayalees Recommends