മുഖ്യമന്ത്രി ആരോ എഴുതി കൊടുത്തതാണ് വായിക്കുന്നത്, പിടിവാശി വിടണം: വിഴിഞ്ഞം സമരസമിതി

മുഖ്യമന്ത്രി ആരോ എഴുതി കൊടുത്തതാണ് വായിക്കുന്നത്, പിടിവാശി വിടണം: വിഴിഞ്ഞം സമരസമിതി
വിഴിഞ്ഞം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിടിവാശി വിടണമെന്ന് സമരമിതി. ആരോ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി നാെള പറയും. സമരസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് പറഞ്ഞു.

വിഴിഞ്ഞം സമരം നിഷ്‌കളങ്കമല്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു. എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആണ് തുറമുഖ നിര്‍മ്മാണം തുടങ്ങിയതെന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങും മുന്‍പ് തന്നെ തീര ശോഷണം ഉണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യത്തില്‍ ചിലത് ന്യായമാണ്. ഒരു വിഭാഗം കുറച്ച് നാളായി സമരം നടത്തുന്നു. സമരക്കാരുടെ ഏഴ് ആവശ്യത്തില്‍ ഭൂരിഭാഗത്തിലും നടപടി എടുത്തു.

നിര്‍മ്മാണം നിര്‍ത്തി വക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. നിര്‍മാണം നിര്‍ത്തി വെക്കാന്‍ ആകില്ല. ചര്‍ച്ചകള്‍ തുടരുന്നു. പുനരധിവാസ നടപടികളും തുടരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ഉന്നയിച്ചത്. തീരവാസികളുടെ ആശങ്ക തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യ തൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. തുറമുഖം വന്നാല്‍ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണെന്നും ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends