കോവിഡ് ഡ്യൂട്ടിക്കിടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ലഭിച്ച ധനസഹായം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നല്‍കി ഷൈമ

കോവിഡ് ഡ്യൂട്ടിക്കിടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ലഭിച്ച ധനസഹായം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നല്‍കി ഷൈമ
കോവിഡ് ഡ്യൂട്ടിക്കിടെ അപകടത്തില്‍മരിച്ച ഭര്‍ത്താവ് ശിഹാബിനു ലഭിച്ച സഹായധനം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നല്‍കി ഭാര്യ ഷൈമ ശിഹാബ്. ഈ നന്മ നിറഞ്ഞ മനസിനെ വാഴ്ത്തുകയാണ് ഇന്ന് നാടും നാട്ടുകാരും. ആലപ്പുഴ അവലൂക്കുന്ന് വാര്‍ഡ് സ്വദേശിനിയാണ് ഷൈമ.

ഹരിപ്പാട് ആശുപത്രിയില്‍നിന്നു കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ശിഹാബിന് അപകടം സംഭവിച്ചത്. നാട്ടുകാരുടെ കൂട്ടായ്മ ചികിത്സയ്ക്കായി പണം സ്വരൂപിച്ചെങ്കിലും ശിഹാബ് മരണത്തിന് കീഴടങ്ങി.

ഇതിന് പിന്നാലെ ലഭിച്ച തുക ആലപ്പുഴയിലെ മറ്റുള്ള രോഗികള്‍ക്കായി വീതിച്ചുനല്‍കാന്‍ ഷൈമ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ വട്ടയാല്‍ സ്വദേശി ഹാരിസിന്റെ ചികിത്സയ്ക്കായി ആറുലക്ഷം രൂപ സമിതി ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കൈമാറി.

'ചികിത്സയ്ക്കായി നാട്ടുകാര്‍ നല്‍കിയ പണമാണിത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടില്ല. ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന മറ്റുള്ള രോഗികള്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ'ഷൈമ പറഞ്ഞു.

Other News in this category



4malayalees Recommends