'മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു ' വിവാദപോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേസ്

'മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു ' വിവാദപോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടരി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്ന പരാതിയിലാണ് കേസ്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് പോലീസില്‍ പരാതി നല്‍കിയത്. അടൂര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്എതിരെയായിരുന്നു പരാതി. ഓഗസ്റ്റ് 16നാണ് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

വിവാദ പോസ്റ്റ് ഇങ്ങിനെ...

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍,

വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്,

കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,

പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി.....

എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്.

CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം.

നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?

Other News in this category



4malayalees Recommends