വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഒതുക്കാന്‍ ശ്രമിക്കുമ്പോഴേക്കും മരണം ; മകളും പേരക്കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഒതുക്കാന്‍ ശ്രമിക്കുമ്പോഴേക്കും മരണം ; മകളും പേരക്കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു.കാര്‍ നിര്‍ത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചു കയറിയാണ് നിന്നത്. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സില്‍ ചീരാത്തൊടി ബാബുരാജാണ് മരിച്ചത്.54 വയസായിരുന്നു.

പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയില്‍ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കോട്ടായിലെ ഭാര്യവീട്ടില്‍ പോയി വരികയായിരുന്നു ബാബുരാജ്.

വണ്ടിയില്‍ മകളും പേരക്കുട്ടിയും ഒത്തായിരുന്നു പാലപ്പുറം വീട്ടിലേക്ക് ഇവര്‍ മടങ്ങിയത്. ഇതിനിടെ ആയിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends