വോട്ടര്‍പട്ടിക വിവാദം അനാവശ്യം, ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും ,ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ല ;അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍

വോട്ടര്‍പട്ടിക വിവാദം അനാവശ്യം, ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും ,ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ല ;അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍

കോണ്‍ഗ്രസിലെ വോട്ടര്‍പട്ടിക വിവാദം തികച്ചും അനാവശ്യമെന്ന് കെസി വേണുഗോപാല്‍ . പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണ നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരെയും നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി

ഗുലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോള്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം .നരേന്ദ്ര മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

ഭാരത് ജോഡോ യാത്ര നയിക്കാന്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു . 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിന്റെ നിലപാടില്‍ മാറ്റമില്ല.

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാല്‍ അവകാശപ്പെട്ടു. 18 പേര്‍ സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയില്‍ ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു


Other News in this category



4malayalees Recommends