നോട്ടുമാല, സമ്മാനങ്ങള്‍, ചെറിയ ധനസഹായങ്ങളും ; പുലി ഗോപാലനെ കാണാന്‍ ആരാധകരുടെ പ്രവാഹം ; പുലിയെ കീഴ്‌പ്പെടുത്തിയ ഗോപാലന്‍ മാങ്കുളത്തെ ഹീറോ

നോട്ടുമാല, സമ്മാനങ്ങള്‍, ചെറിയ ധനസഹായങ്ങളും ; പുലി ഗോപാലനെ കാണാന്‍ ആരാധകരുടെ പ്രവാഹം ; പുലിയെ കീഴ്‌പ്പെടുത്തിയ ഗോപാലന്‍ മാങ്കുളത്തെ ഹീറോ
മാങ്കുളത്ത് പുലിയെ ജീവരക്ഷാര്‍ത്ഥം വെട്ടിക്കൊന്ന കര്‍ഷകന്‍ ?ഗോപാലനെ കാണാന്‍ ആരാധക പ്രവാഹം. നിലവില്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ചിക്കണാംകുടി സ്വദേശിയായ ?ഗോപാലന്‍. കാണാന്‍ വരുന്നവര്‍ പുലിയെ കീഴ്‌പ്പെടുത്തിയതിന് സമ്മാനങ്ങളും ചെറിയ ധനസഹായങ്ങളും ?ഗോപാലന് നല്‍കുന്നുണ്ട്. വീരപരിവേഷമാണ് ചിക്കണാംകുടിക്കാര്‍ ?ഗോപാലന് നല്‍കിയിരിക്കുന്നത്.ഗോപാലന്റെ ആശുപത്രി ചെലവും വാഹനക്കൂലിയും സര്‍ക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്കായി ആദ്യഘട്ടത്തില്‍ 5000 രൂപ വനംവകുപ്പ് നല്‍കി. കൂടുതല്‍ ചികിത്സാചെലവ് വന്നാല്‍ അതും വനംവകുപ്പ് വഹിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രന്‍ ഗോപാലന്‍ പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുലിയെ വെട്ടിയത്. ചത്തുപോകുമെന്നൊന്നും കരുതിയിരുന്നില്ല. വനം വകുപ്പ് ജീവനക്കാര്‍ വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും ഗോപാലന്‍ പറഞ്ഞു.

കര്‍ഷക സംഘടനയായ 'കിഫ' (കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍) ഗോപാലനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ജിം കോര്‍ബറ്റ് പുരസ്‌കാരത്തിന്റെ ഭാഗമായ കാഷ് അവാര്‍ഡ് (10,001 രൂപ) സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും മാങ്കുളത്ത് പൊതുയോഗത്തില്‍ വെച്ച് സമ്മാനിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയ കിസാന്‍ മഹാ സംഘം ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ നിയമസഹായവും 'കിഫ'യുടെ ലീഗല്‍ സെല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ശരീരത്തിലെ മുറിവുകള്‍ ഉണങ്ങുന്നുണ്ട്.കഴിഞ്ഞ ദിവസം ശരീരവേദനയും പനിയും അനുഭവപ്പെട്ടിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ശരീരോഷ്മാവ് സാധാരണ സ്ഥിതിയിലെത്തി. ഗോപാലന്റെ രണ്ട് കൈകള്‍ക്കാണ് പരുക്കേറ്റിട്ടുളളത്. സംഭവത്തില്‍ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends