കുഞ്ഞിനെ ഭര്‍തൃ വീട്ടുകാര്‍ നോക്കിയിരുന്നില്ല ; ഭര്‍ത്താവിന്റെ അമ്മ അവഗണിച്ചിരുന്നു ; ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം

കുഞ്ഞിനെ ഭര്‍തൃ വീട്ടുകാര്‍ നോക്കിയിരുന്നില്ല ; ഭര്‍ത്താവിന്റെ അമ്മ അവഗണിച്ചിരുന്നു ; ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം
ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം. ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉയര്‍ത്തുന്നത്. കണ്ണൂര്‍ പെരുവാമ്പ് സ്വദേശിനി കെപി സൂര്യയെയാണ് മൂന്നാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.സൂര്യയുടേയും രാജേഷിന്റേയും കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ നോക്കുന്നില്ലെന്നും യുവതിയേയും കുഞ്ഞിനെയും പൂര്‍ണമായും അവഗണിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവിന്റെ അമ്മയില്‍നിന്നാണ് ഇത്തരം സമീപനം ഉണ്ടാകുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് രാജേഷ് ഇക്കാര്യത്തിലൊന്നും ഇടപെടുന്നില്ല.

സൂര്യയുടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃവീട്ടില്‍നിന്ന് നിരന്തര മാനസിക പീഡനം സൂര്യ നേരിട്ടിരുന്നുവെന്നാണ് യുവതിയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്.

Other News in this category



4malayalees Recommends