കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14കാരനെ തട്ടിക്കൊണ്ടു പോയി ; തമിഴ്‌നാട്ടിലേക്ക് കടക്കും മുമ്പ് പൊലീസ് പിടിയില്‍

കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14കാരനെ തട്ടിക്കൊണ്ടു പോയി ; തമിഴ്‌നാട്ടിലേക്ക് കടക്കും മുമ്പ് പൊലീസ് പിടിയില്‍
കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14കാരനെ തട്ടിക്കൊണ്ടു പോയി. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാറശാലയില്‍ വെച്ച് സംഘത്തെ പൊലീസ് പിടികൂടി. കുട്ടി അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്. കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറയിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രി 11.30ഓടെ സംഘത്തെ പാറശാലയില്‍ പൊലീസ് തടയുകയായിരുന്നു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ടുപേര്‍ കുട്ടിയുമായി ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്. പൊലീസ് തടഞ്ഞതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ കുട്ടി മദ്യപിച്ച് ബോധം പോയതാണെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് വെറും 100 മീറ്റര്‍ മുമ്പാണ് സംഘത്തെ പിടികൂടിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. സംഘത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു(30)വിനെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. തട്ടിക്കൊണ്ടുപോയവര്‍ ദിവസങ്ങളോളം പ്രദേശത്ത് തങ്ങി കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് കൃത്യം നടത്തിയത്. വീട്ടില്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്ന് ഉറപ്പാക്കിയിരുന്നു.

Other News in this category



4malayalees Recommends