തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. 12 മണിക്കാണ് മൃതദേഹം സംസ്‌കരിക്കുക. കുട്ടിയുടെ മരണത്തില്‍ കുടുംബം ചികിത്സാ പിഴവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. നിലവില്‍ റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം. പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്‌സിനും എടുത്ത ശേഷം കുട്ടിയുടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി.

കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചുകൊണ്ടുളള പൂനെ വൈറോളജി ലാബിലെ പരിശോധനാഫലം പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. അഭിരാമിയുടെ മരണത്തെതുടര്‍ന്ന് പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുളള ആശങ്ക അകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. വാക്‌സിന്‍ വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. വാക്‌സിന്‍ വീണ്ടും പരിശോധനക്ക് അയക്കാന്‍ കെഎംഎസ്സിഎല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends