തൃശൂരില്‍ നടുറോഡില്‍ ഓണാഘോഷം സംഘടിപ്പിച്ച് പൊലീസ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വടം വലിയുള്‍പ്പെടെയുള്ള ഓണാഘോഷ പരിപാടികള്‍ നടുറോഡില്‍ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നിയമപാലകര്‍ തന്നെ നിയമം ലംഘിച്ച് റോഡില്‍ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ ഓണാഘോഷ പരിപാടികള്‍.
സ്റ്റേഷന് മുന്‍പിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഗുരുവായൂര്‍ പൊന്നാനി സംസ്ഥാന പാതയക്ക് സമാന്തരമായ പാതയാണിത്. നടു റോഡില്‍ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങള്‍ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.