സ്വാതന്ത്ര്യ സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ഗാന്ധി എത്തിയില്ല ; പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പു ചോദിച്ച് കെ സുധാകരന്‍

സ്വാതന്ത്ര്യ സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ഗാന്ധി എത്തിയില്ല ; പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പു ചോദിച്ച് കെ സുധാകരന്‍
സ്വാതന്ത്ര്യസേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സംഘാടകരോട് മാപ്പ് പറഞ്ഞു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയുടെ മുന്നിലായിരുന്നു സംഭവം. ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ സംഭവം കോണ്‍ഗ്രസിന് കല്ലുകടിയായി.

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യാതെ രാഹുല്‍ ഗാന്ധി മടങ്ങിയതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. സംഭവസ്ഥലത്ത് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായതോടെ സംഘാടകരോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ ഗാന്ധിയന്മാരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി പിന്‍മാറിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

രാഹുല്‍ ഗാന്ധി പിന്‍മാറിയതില്‍ ശശി തരൂര്‍ എം.പി പരസ്യവിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി. പാര്‍ട്ടിയുടെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് നേരെ ശശി തരൂരിന്റെ വിമര്‍ശനം.അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ ഇ മാമന്റേയും ബന്ധുക്കളടക്കമുള്ള വലിയ ജനക്കൂട്ടമാണ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്ന് കരുതിയ രാഹുല്‍ ഗാന്ധിയെ കാത്തിരുന്നത്. ഉദ്ഘാടനത്തിനായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പിന്മാറ്റം.

Other News in this category



4malayalees Recommends