കോഴിക്കോട് കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായ, വീണപ്പോള്‍ കടിച്ചു വലിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ആശങ്കയാകുന്നു നായകളുടെ അക്രമം

കോഴിക്കോട്  കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായ, വീണപ്പോള്‍ കടിച്ചു വലിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ആശങ്കയാകുന്നു നായകളുടെ അക്രമം

അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്.

ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്‌ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികല്‍ക്കാണ് കടിയേറ്റത്. നൂറാസിന്റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഞ്ചുപേര്‍ക്കും കാറ്റഗറി മൂന്നില്‍പ്പെട്ട ഗുരുതര മുറിവുകള്‍ പറ്റിയിരുന്നതായി ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. തലച്ചോറിനു സമീപത്തും നാഡീവ്യൂഹങ്ങള്‍ കൂടുതലുളള കൈകകളിലുമാണ് നായയുടെ കടിയേറ്റത്. അതിനാല്‍ തന്നെ വൈറസ് വ്യാപനം ദ്രുതഗതിയില്‍ നടന്നിട്ടുണ്ടാകാമെന്നും ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

നായയുടെ കടിയേറ്റ് മരിച്ച 21 പേരില്‍ അഞ്ചുപേരാണ് കൃത്യമായ വാക്‌സിനേഷന്‍ എടുത്തിരുന്നത്. കണ്ണൂരില്‍ മരിച്ച 60 വയസുളള വ്യക്തിയാണ് അദ്യത്തേയാള്‍. ഇദ്ദേഹത്തിന് മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാമത് കോഴിക്കോട് ജില്ലയില്‍ മരിച്ച 67 കാരന് കഴുത്തിലും കൈകളിലുമായിരുന്നു കടിയേററത്.

മൂന്നാമത് ഇരയായ പാലക്കാട് ജില്ലയിലെ പത്തൊമ്പതുകാരി വിദ്യാര്‍ഥിനിക്ക് കൈയിലായിരുന്നു പരിക്ക്. കോഴിക്കോട് സ്വദേശിനിയായ 56 കാരിക്കും മുഖത്തും കൈകളിലും ഗുരുതരമായി മുറിവേറ്റിരുന്നു. അഞ്ചാമത്തെയാളായ കഴിഞ്ഞ ദിവസം മരിച്ച അഭിരാമിക്ക് കണ്ണിനു സമീപത്തായിരുന്നു കടിയേററത്.

പരിക്കുകള്‍ കൈകളിലും തലച്ചോറിനു സമീപത്തുളള മുഖം , കഴുത്ത്, ചുണ്ട് , ചെവി എന്നിവടങ്ങളിലുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുളളത്. വാക്‌സീന്‍ എടുത്ത സമയം വൈകിയിട്ടുണ്ടെങ്കിലും വൈറസ് പടരാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.




Other News in this category



4malayalees Recommends