നാലുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; ഒരു വര്‍ഷത്തിന് ശേഷം യുവതിയും കാമുകനും പിടിയില്‍

നാലുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; ഒരു വര്‍ഷത്തിന് ശേഷം യുവതിയും കാമുകനും പിടിയില്‍
നാല് മാസം പ്രായമായ കുഞ്ഞിനേയും ഉപേക്ഷിച്ചു നാടുവിട്ട യുവതിയും കാമുകനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍മജീഷ് മോഹന്‍ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

2021 ഒക്ടോബര്‍ 4നാണ് കേസ്സിന് ആസ്പദമായ സംഭവം. യുവതി നാടുവിട്ടതിന് പിന്നാലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള വകുപ്പുകള്‍ പ്രകാരം കേസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇരുവരും ബംഗളൂരുവിലേയ്ക്ക് കടന്നിരുന്നു.

ഒരു വര്‍ഷത്തിന് ഇപ്പുറം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ യുവതിയും കാമുകനും ബംഗളുരുവില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends