രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി ; എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നു ; നിരവധി പേര്‍ കസ്റ്റഡിയില്‍

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി ; എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നു ; നിരവധി പേര്‍ കസ്റ്റഡിയില്‍
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. നിലവില്‍ 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കര്‍ണാടകത്തില്‍ ചാമരാജ്‌നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.

ബാഗല്‍കോട്ടില്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരെയ എന്‍ഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിഎഫ്‌ഐ ബാഗല്‍കോട്ട് പ്രസിഡന്റ് അസ്‌ക്കര്‍ അലി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കര്‍ണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയിലുണ്ടായ വിവിധ അക്രമങ്ങളില്‍ കേരളത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 1558 ആയി. 337 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കിലിലുമാക്കി. 117 പേരാണ് തിങ്കളാഴ്ച മാത്രം അറസ്റ്റിലായത്.

ഹര്‍ത്താല്‍ ദിനത്തിലെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് അക്രമത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വലിയ അക്രമമാണ് ഉണ്ടായത്.

Other News in this category



4malayalees Recommends