പാലായില്‍ എന്തുകൊണ്ട് തോറ്റു, ഇടതിലേക്ക് ചേക്കേറിയതില്‍ തെറ്റില്ല, താന്‍ തോറ്റുപോകാന്‍ കാരണമുണ്ടെന്നും വെളിപ്പെടുത്തി ജോസ് കെ മാണി

പാലായില്‍ എന്തുകൊണ്ട് തോറ്റു, ഇടതിലേക്ക് ചേക്കേറിയതില്‍ തെറ്റില്ല, താന്‍ തോറ്റുപോകാന്‍ കാരണമുണ്ടെന്നും വെളിപ്പെടുത്തി ജോസ് കെ മാണി
പാലായില്‍ താന്‍ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെ ഉണ്ടായിരുന്നുള്ളൂ മണ്ഡലം. ആ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തി. അത് കഴിഞ്ഞ് കുറച്ചു കഴിയുമ്പോഴേക്കും അതേ സ്ഥാനാര്‍ത്ഥി മറുവശത്തും ഇടതുമുന്നണി തനിക്ക് വേണ്ടിയും പ്രചരണം നടത്തി. മാത്രമല്ല പാലായില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാണി ഗ്രൂപ്പ് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മാറ്റാനുള്ള ശ്രമം നടന്നതിന്റെ ഭാഗമായിട്ടാകാം ചിലപ്പോള്‍ യുഡിഎഫില്‍ നിന്ന് പാര്‍ട്ടിയെ പുറത്താക്കിയതെന്നും ജോസ് കെ മാണി പറഞ്ഞു. 1964വരെ ഒരേ പാര്‍ട്ടിയായിരുന്നു ഇത്. മാണി സാറിന്റെ സ്വാധീനവും വ്യക്തിത്വവും കാരണം അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാണി സാറിന്റെ മരണശേഷം കേരള കോണ്‍ഗ്രസിനെ തീര്‍ത്തുകളയാമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുകയായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങളും കോണ്‍ഗ്രസും തിരിച്ചറിഞ്ഞു. യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ സാധ്യതയില്ലാത്ത പ്രതീക്ഷയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends