മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഈ കണക്കിന് പോവുക ആണെങ്കില്‍ വിദേശ യാത്രയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.
സാധാരണക്കാരന്റെ പണവുമായിട്ടാണ് കുടുംബവുമായി യാത്ര നടത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നാണ് കുടുംബത്തെ കൊണ്ടുപോകുന്നത് എന്ന് പറയുന്നത് തന്നെ കള്ളത്തരമാണ്. ഒരുപാട് ചിലവ് വരുന്ന യാത്രയില്‍ മുഖ്യമന്ത്രി കാണിക്കുന്നത് ധൂര്‍ത്താണ്. ഇതിന് മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.
കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂര്‍ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുധാകരന്‍ പറഞ്ഞു.