മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോടികള്‍ ലഭിച്ച ഇടപാടില്‍ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്ത് മുഖ്യമന്ത്രി മാറി നിന്നു, വിശ്വസ്തനായി നിന്ന ശിവശങ്കറിന് കോടികള്‍ പ്രതിഫലം നല്‍കി ; ഗുരുതരമായ ആരോപണങ്ങളുമായി സ്വപ്നയുടെ ആത്മകഥ

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോടികള്‍ ലഭിച്ച ഇടപാടില്‍ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്ത് മുഖ്യമന്ത്രി മാറി നിന്നു, വിശ്വസ്തനായി നിന്ന ശിവശങ്കറിന് കോടികള്‍ പ്രതിഫലം നല്‍കി ; ഗുരുതരമായ ആരോപണങ്ങളുമായി സ്വപ്നയുടെ ആത്മകഥ
2016-20 കാലയളവില്‍ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഡീലുകള്‍ നടത്തിയിരുന്നതെന്നും അവയ്‌ക്കെല്ലാം കമ്മിഷന്‍ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷ്. 2018 ലെ പ്രളയ കാലം ശിവശങ്കറിന് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥയില്‍ സ്വപ്ന ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോടികള്‍ ലഭിച്ച സ്പ്രിക്‌ളര്‍ ഇടപാടില്‍ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ചെന്നൈ ക്ഷേത്രത്തില്‍ വെച്ച് ശിവശങ്കര്‍ താലിചാര്‍ത്തി; സ്വപ്ന സുരേഷിന്റെ ചതിയുടെ  പത്മവ്യൂഹം വരുന്നു | Southlive

വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിന് സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചു, സ്വപ്ന ആരോപിക്കുന്നു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതിനായി എന്‍ഐഎയെ കൊണ്ടുവന്നത് എം ശിവശങ്കറിന്റെ ക്രിമിനല്‍ ബുദ്ധിയായിരുന്നുവെന്നും ശിവശങ്കറിന് ഈ ഏജന്‍സിയില്‍ വലിയ സ്വീധീനമുണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.

തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇതുപ്രകാരമാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.

സന്ദീപിന്റെ സ്ഥാപനം ഉത്ഘാടനം ചെയ്ത ഉടന്‍ കെഎസ്ആര്‍ടിസിയുടെ കാര്‍ബണ്‍ പരിശോധനയുടെ കരാര്‍ നല്‍കാനും ശിവശങ്കര്‍ ഇടപെട്ടു. കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇതെന്നും സ്വപ്ന ആത്മകഥയില്‍ ആരോപിക്കുന്നുണ്ട്.

Other News in this category



4malayalees Recommends