സ്റ്റുഡന്റ് വിസക്കാര്‍ക്ക് ആശ്രിത വിസ നല്‍കുന്നതില്‍ നിയന്ത്രണം ആലോചിച്ച് സര്‍ക്കാര്‍ ; ആശ്രിത വിസയില്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യതയുണ്ടാക്കുന്നുവെന്ന് വിലയിരുത്തല്‍ ; നൈജീരിക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും തിരിച്ചടി

സ്റ്റുഡന്റ് വിസക്കാര്‍ക്ക് ആശ്രിത വിസ നല്‍കുന്നതില്‍ നിയന്ത്രണം ആലോചിച്ച് സര്‍ക്കാര്‍ ; ആശ്രിത വിസയില്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യതയുണ്ടാക്കുന്നുവെന്ന് വിലയിരുത്തല്‍ ; നൈജീരിക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും തിരിച്ചടി
സ്റ്റുഡന്റ്‌സ് വിസയില്‍ പഠിക്കാനായി ബ്രിട്ടനിലെത്തുന്നവര്‍ ആശ്രിത വിസയില്‍ ആളുകളെ കൂടെ കൂട്ടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് സുവെല്ല ബ്രേവര്‍മാര്‍. നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളാണ് അധികവും ആശ്രിത വിസയ്ക്കായി ശ്രമിക്കുന്നത്.

ഒരു വര്‍ഷത്തെ കണക്കില്‍ ആശ്രിതരെ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം നൈജീരിയക്കാരാണ്.34000 നൈജീരിയന്‍ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം 31898 പേരാണ് ആശ്രിതരായി കഴിയുന്നത്.

12 മാസ കാലയളവില്‍ 8972 നൈജീരിയക്കാര്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കി. ഒപ്പം 8576 പേര്‍ ആശ്രിതരായി എത്തി.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ 93049 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രിതരായി 24916 പേരെ കൂടെ കൊണ്ടുവന്നു. കുടിയേറ്റ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ആശ്രിതരെ കൊണ്ടുവരുന്നതിലും തടയിടാനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്.


യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആരംഭിച്ച കൂടിക്കഴ്ചയ്ക്കുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു. 14ന് വൈകീട്ട് ആറു മുതല്‍ എട്ടുവരെ നടക്കുന്ന ചടങ്ങിലേക്ക് വലിയ തോതില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയതോടെയാണ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

ലണ്ടന്‍ ആല്‍ഡ് വിച്ചിലെ ഇന്ത്യാ ഹൗസിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഗാന്ധി ഹാളില്‍ വച്ചാണ് കൂടിക്കാഴ്ച. വൈകീട്ട് ആറു മുതല്‍ എട്ടുവരെ ഉദ്യോഗസ്ഥരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാം.

Other News in this category



4malayalees Recommends