50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍! വൈറസ് വീണ്ടും തലപൊക്കിയതോടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നു; വിന്ററില്‍ 'ട്വിന്‍ഡെമിക്' ആഞ്ഞടിക്കുമെന്ന ഭീതിയില്‍ ഫ്‌ളൂ വാക്‌സിനേഷന്‍ ബുക്കിംഗ് ആദ്യമായി ഓണ്‍ലൈനില്‍ ആരംഭിച്ചു

50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍! വൈറസ് വീണ്ടും തലപൊക്കിയതോടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നു; വിന്ററില്‍ 'ട്വിന്‍ഡെമിക്' ആഞ്ഞടിക്കുമെന്ന ഭീതിയില്‍ ഫ്‌ളൂ വാക്‌സിനേഷന്‍ ബുക്കിംഗ് ആദ്യമായി ഓണ്‍ലൈനില്‍ ആരംഭിച്ചു

50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്ററും, ഫ്‌ളൂ വാക്‌സിനേഷനും നാളെ മുതല്‍ ബുക്ക് ചെയ്യാം. 50 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 മില്ല്യണ്‍ ആളുകള്‍ക്കായാണ് പുതിയ കോവിഡ് വാക്‌സിന്‍ ഫോണ്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.


ഇതിന് പുറമെ ആദ്യമായി ഫ്‌ളൂ വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്. രാജ്യത്ത് 200 സൈറ്റുകളിലായാണ് പുതിയ പൈലറ്റ് സ്‌കീം തുടങ്ങുന്നത്. ഈ വിന്ററില്‍ ഒരു 'ട്വിന്‍ഡെമിക്' രൂപപ്പെടുമെന്ന ഭീതിയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

കോവിഡിനൊപ്പം ഉയര്‍ന്ന തോതില്‍ ഫ്‌ളൂവും പടര്‍ന്നുപിടിക്കുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഫാര്‍മസികളും, ജിപി സര്‍ജറികളും വഴിയാണ് ഫ്‌ളൂ വാക്‌സിന്‍ നല്‍കുക. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 2 മില്ല്യണ്‍ കോവിഡ് വാക്‌സിനേഷനുകളാണ് നല്‍കപ്പെട്ടത്. ഇതോടെ വിന്ററിന് മുന്നോടിയായി 7 മില്ല്യണ്‍ ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷ ലഭ്യമായിട്ടുണ്ട്.

ജിപി പ്രാക്ടീസ് സന്ദര്‍ശിച്ചും, കമ്മ്യൂണിറ്റി ഫാര്‍മസിയിലെത്തിയും ആളുകള്‍ക്ക് ഫ്‌ളൂ വാക്‌സിനേഷന്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഫ്രണ്ട്‌ലൈന്‍ ജീവനക്കാരുടെ അതിശയിപ്പിക്കുന്ന ജോലിക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം 12 മില്ല്യണ്‍ പേരിലേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഏകദേശം 33 മില്ല്യണ്‍ ജനങ്ങള്‍ക്ക് സൗജന്യ ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുണ്ട്. എല്ലാ പ്രൈമറി ഏജ്, ചില സെക്കന്‍ഡറി ഏജ് കുട്ടികള്‍ക്ക് നേസല്‍ സ്‌പ്രേയാണ് ഓഫര്‍ ചെയ്യുക.
Other News in this category



4malayalees Recommends