മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ എണ്ണമുയരും! മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സുപ്രധാന പലിശ നിരക്ക് വര്‍ദ്ധനവുകള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ബാങ്ക്; മോര്‍ട്ടഗേജുകള്‍ക്ക് ഭാരമേറും

മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ എണ്ണമുയരും! മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സുപ്രധാന പലിശ നിരക്ക് വര്‍ദ്ധനവുകള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ബാങ്ക്; മോര്‍ട്ടഗേജുകള്‍ക്ക് ഭാരമേറും

പലിശ നിരക്ക് വര്‍ദ്ധനവുകള്‍ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്‌ഗേജ് തലവേദനയും ഇതോടൊപ്പം ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്.


അടുത്ത മാസം ആദ്യം പുതിയ റേറ്റ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമ്പോള്‍ സുപ്രധാന മോണിറ്ററി നയങ്ങളുമായി പ്രതികരിക്കേണ്ടി വരുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ വ്യക്തിമാക്കി. ലിസ് ട്രസ് ഗവണ്‍മെന്റ് സമ്മാനിച്ച മിനി-ബജറ്റ് കൂടുതല്‍ പണപ്പെരുപ്പ സമ്മര്‍ദം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സൂചന നല്‍കി.

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം പൊറുതിമുട്ടിയ ജനത്തിന് അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നാണ് മുന്നറിയിപ്പ്. സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍പുള്ള മോശം അവസ്ഥയിലേക്ക് എത്തുന്നതോടെ നിരവധി ആളുകള്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ വീഴ്ച വരുത്തുമെന്നാണ് സൂചന.

രണ്ട്, അഞ്ച് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റുകള്‍ ഇതിനകം തന്നെ 2008-ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കുകളിലാണ്. ഇത് കടമെടുത്ത ആളുകള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുകയാണ്. ഏത് ഡെപ്പോസിറ്റ് സൈസ് നോക്കിയാലും രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് 6.43 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തേത് 6.29 ശതമാനത്തിലും എത്തിക്കഴിഞ്ഞു.

ഇതോടെ കുടുംബങ്ങളുടെ വരുമാനത്തില്‍ 70 ശതമാനമോ, അതില്‍ ഏറെയോ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ക്കും, മറ്റ് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമായി ചെലവാക്കേണ്ട അവസ്ഥയാണ്. പലിശ നിരക്ക് വീണ്ടും ഉയര്‍ന്നാല്‍ ഈ കുടുംബങ്ങള്‍ തിരിച്ചടവ് നടത്താന്‍ പെടാപ്പാട് പെടും.
Other News in this category



4malayalees Recommends