നരബലിക്കു കാരണം സാമ്പത്തിക ബാധ്യത ; ഭഗവല്‍ സിംഗിന് ലക്ഷങ്ങളുടെ കടം ; വെളിപ്പെടുത്തലിങ്ങനെ

നരബലിക്കു കാരണം സാമ്പത്തിക ബാധ്യത ; ഭഗവല്‍ സിംഗിന് ലക്ഷങ്ങളുടെ കടം ; വെളിപ്പെടുത്തലിങ്ങനെ
കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി ആസൂത്രണത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യത. ഭഗവല്‍ സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ട്.

2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത്. 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തു. കൃത്യമായി പലിശ അടക്കുന്നുണ്ടായിരുന്നെങ്കിലും കുടുംബത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നു ഭഗവല്‍ സിംഗുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

Other News in this category



4malayalees Recommends