പ്രണയാഭ്യാര്‍ത്ഥന നിരസിച്ചു, കണ്ണൂരില്‍ അമ്മയെയും മകളെയും വെട്ടിക്കൊല്ലാന്‍ ശ്രമം

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചു, കണ്ണൂരില്‍ അമ്മയെയും മകളെയും വെട്ടിക്കൊല്ലാന്‍ ശ്രമം
കണ്ണൂരില്‍ അമ്മയെയും മകളെയും വെട്ടിക്കൊല്ലാന്‍ ശ്രമം. തലശ്ശേരി ഉസംമെട്ടക്ക് സമീപത്തായാണ് സംഭവം. ഉസംമെട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് വെട്ടേറ്റത്. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ആക്രമണം നടത്തിയത്.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ജിനേഷ് ബാബുവിനായി ന്യൂ മാഹി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പരുക്കുകളോടെ അമ്മയെയും മകളെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തന്നെയും മകളെയും കൊല്ലാനാണ് ജിനീഷ് എത്തിയതെന്ന് അമ്മ ഇന്ദുലേഖ പറഞ്ഞു. രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായ പൊത്തി കഴുത്തറക്കാന്‍ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയത് അതിനുശേഷമെന്നും ഇന്ദുലേഖ പറഞ്ഞു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends