ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ മാനംകെടുത്തി കേരളത്തിലെ നരബലി കൊലപാതകങ്ങള്‍; മനുഷ്യനെ കൊന്ന് കറിവെയ്ക്കുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടോയെന്ന് ചോദ്യം; കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ?

ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ മാനംകെടുത്തി കേരളത്തിലെ നരബലി കൊലപാതകങ്ങള്‍; മനുഷ്യനെ കൊന്ന് കറിവെയ്ക്കുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടോയെന്ന് ചോദ്യം; കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ?

ദൈവത്തിന്റെ സ്വന്തം നാട്- പരസ്യത്തിന് വേണ്ടി പറഞ്ഞതാണെങ്കിലും കേരളാ ടൂറിസത്തിന് ഈ ടാഗ്‌ലൈന്‍ സുപ്രധാനമാണ്. ഈ വാക്യം ഉദ്ധരിച്ചാണ് ലോകം മുഴുവന്‍ കേരളം തങ്ങളുടെ ടൂറിസം മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പട്ടികടി പ്രശ്‌നത്തിന് ശേഷം മനുഷ്യനെ കൊന്നുതിന്നുന്ന കഥ കൂടി പുറത്തുവന്നത് ടൂറിസം മേഖലയ്ക്ക് ആഗോള തലത്തില്‍ കനത്ത തിരിച്ചടിയാണ്.


ഇന്ത്യയെ മാനംകെടുത്തി കൊണ്ട് കേരളത്തിലെ നരഭോജി കൊലപാതകങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ കവര്‍ ചെയ്തിട്ടുണ്ട്. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും, പല കാര്യങ്ങളിലും നം.1 ആണെന്നും പറഞ്ഞുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് പല വിഷയങ്ങളിലും പിടിച്ചുനിന്നത്.

എന്നാല്‍ രണ്ട് സ്ത്രീകളെ ഐശ്വര്യത്തിനും, യുവത്വം നിലനിര്‍ത്താനുമായി ബലി നല്‍കിയെന്ന വാര്‍ത്തയെ ഈ അവകാശവാദങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയില്ല. ഭഗവല്‍ സിംഗ്, ലൈല ദമ്പതികള്‍ യുവത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് മന്ത്രവാദത്തിന്റെ ഭാഗമായി നരഭോജികളായി മാറിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ നിന്നുള്ള ദമ്പതികളെ ഈ കൊലപാതകങ്ങളിലേക്ക് നയിച്ച സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെന്ന ആളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും പേരിലായിരുന്നു കൊലപാതകങ്ങളെന്ന് സണ്‍ റിപ്പോര്‍ട്ട് പറയുന്നു.

ജൂണിലും, സെപ്റ്റംബറിലുമായി കാണാതായ രണ്ട് സ്ത്രീകളുടെയും ശരീരഭാഗങ്ങളാണ് പോലീസ് ദമ്പതികളുടെ വീട്ടില്‍ നിന്നും കുഴിച്ചെടുത്തത്. ഫേസ്ബുക്ക് ഉപയോഗിച്ചാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ഷാഫി വലയിലാക്കിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

75 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഷാഫി ജാമ്യത്തില്‍ ഇറങ്ങിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യാത്രികരെ ഈ വാര്‍ത്ത ഭയപ്പെടുത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Other News in this category



4malayalees Recommends