വിദേശ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടാന്‍ ബ്രിട്ടന്‍; രാജ്യത്തെ 1.2 മില്ല്യണ്‍ ജോബ് വേക്കന്‍സികളിലേക്ക് കുടിയേറ്റക്കാരെ ഉപയോഗിക്കും; നിലപാട് വ്യക്തമാക്കി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി; മടിപിടിച്ച ബ്രിട്ടീഷുകാരെ പണിക്കിറക്കും

വിദേശ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടാന്‍ ബ്രിട്ടന്‍; രാജ്യത്തെ 1.2 മില്ല്യണ്‍ ജോബ് വേക്കന്‍സികളിലേക്ക് കുടിയേറ്റക്കാരെ ഉപയോഗിക്കും; നിലപാട് വ്യക്തമാക്കി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി; മടിപിടിച്ച ബ്രിട്ടീഷുകാരെ പണിക്കിറക്കും

കുടിയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നണ് ബ്രിട്ടന്റെ ഹോം സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ രാജ്യത്ത് റെക്കോര്‍ഡ് തൊഴിലവസരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരെ രാജ്യത്തിനകത്ത് നിന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരെ യുകെയിലെ തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി സ്ഥിരീകരിച്ചിരിക്കുന്നത്.


രാജ്യത്തിന്റെ 1.2 മില്ല്യണ്‍ വേക്കന്‍സികള്‍ നിറയ്ക്കാന്‍ വിദേശ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് സാധിക്കുമെന്ന് ഷോള്‍ സ്മിത്ത് വ്യക്തമാക്കി. ഭൂരിപക്ഷം ജോലികളിലും ബ്രിട്ടീഷുകാര്‍ തന്നെ എത്തണമെന്നാണ് തന്റെ മുന്‍ഗണനയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജോലിയെടുക്കാതെ വീട്ടിലിരിക്കുന്നവരെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശം.

എന്നാല്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ ക്യാബിനറ്റില്‍ തര്‍ക്കങ്ങള്‍ തുടരുന്നതായാണ് സൂചന. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനാണ് സുവെല്ലാ ബ്രാവര്‍മാന്റെ ലക്ഷ്യം. 'ഈ രാജ്യത്തെ ജോലികളില്‍ ബ്രിട്ടീഷുകാരെ നിയോഗിക്കുന്നത് ശരിയായ കാര്യം തന്നെയാണ്. എന്നിരുന്നാലും ഇമിഗ്രേഷനും ഇക്കാര്യത്തില്‍ ഒരു പങ്ക് വഹിക്കാനുണ്ട്', വര്‍ക്ക് & പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി.

ചില സ്‌കില്‍ഡ് ജോലികളിലേക്ക് പെട്ടെന്ന് ആളെ കണ്ടെത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സന്തുലിതമായ അവസ്ഥ കൊണ്ടുവരണമെന്നാണ് കരുതുന്നത്, ഷോള്‍ സ്മിത്ത് പറഞ്ഞു.

ചാനല്‍ ക്രോസിംഗ് വഴി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 75,000 കുടിയേറ്റക്കാര്‍ രാജ്യത്ത് പ്രവേശിച്ചെന്ന കണക്കുകള്‍ പുറത്തുവന്നതോടെ പ്രതിസന്ധി പരിഹരിക്കാന്‍ ബ്രാവര്‍മാന് മേല്‍ കനത്ത സമ്മര്‍ദമാണുള്ളത്. ഇതിന് പുറമെ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരും, അവരുടെ ഡിപ്പന്‍ഡന്റ്‌സും രാജ്യത്ത് അധികമായി എത്തുന്നുവെന്ന വാദവും ഹോം സെക്രട്ടറി ഉയര്‍ത്തുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് പറയുന്ന ബ്രാവര്‍മാന്‍ ഇതില്‍ അധികവും ഇന്ത്യക്കാരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends