കോവിഡിന്റെ കാലം കഴിഞ്ഞിട്ടില്ല; ബ്രിട്ടനില്‍ വൈറസ് ബാധിച്ച് മരണങ്ങള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങി; രോഗബാധയുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണം; എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡില്‍

കോവിഡിന്റെ കാലം കഴിഞ്ഞിട്ടില്ല; ബ്രിട്ടനില്‍ വൈറസ് ബാധിച്ച് മരണങ്ങള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങി; രോഗബാധയുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണം; എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് സര്‍വ്വകാല റെക്കോര്‍ഡില്‍

കോവിഡ് മരണങ്ങള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതായി കണക്കുകള്‍. ഇതോടെ വൈറസ് ബാധിച്ചതായി സംശയമുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.


കേസുകളും, ആശുപത്രി പ്രവേശനങ്ങളും ഉയരാന്‍ തുടങ്ങിയതോടെ രാജ്യത്ത് പുതിയ തരംഗം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ ഇതിനായി മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

'കോവിഡ്-19 ബാധിച്ച് സംഭവിക്കുന്ന മരണങ്ങളും ഉയരാന്‍ തുടങ്ങിയെന്നാണ് സൂചന. ഇത് ആശങ്കപ്പെടുത്തുന്നതാണെങ്കിലും മരണങ്ങള്‍ കോവിഡ്-19 മൂലം തന്നെയാണോയെന്ന് പറയാന്‍ സമയമായിട്ടില്ല. നിലവില്‍ അധിക മരണങ്ങളില്ലെന്നാണ് ഉറപ്പ് നല്‍കാന്‍ കഴിയുക', യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ. മേരി റാംസേ പറഞ്ഞു.

അസുഖബാധിതരോ, ശ്വാസസംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ പ്രായമായവരില്‍ നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കുന്നത് ശ്വാസകോശ ഇന്‍ഫെക്ഷന്‍ പടരാന്‍ സഹായകമാകും.

ഇതിനിടെ എന്‍എച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റ് എല്ലാ അതിര്‍ത്തികളും ലംഘിച്ച് 7 മില്ല്യണ്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡ് കീഴടക്കി. ജൂലൈയില്‍ 6.8 മില്ല്യണില്‍ നിന്നാണ് ഈ കുതിപ്പ്. ഇതോടെ എട്ടില്‍ ഒരാള്‍ വീതം എന്‍എച്ച്എസ് ഓപ്പറേഷനായി കാത്തിരിക്കുന്നതാണെന്ന് വ്യക്തമായി.
Other News in this category



4malayalees Recommends