ക്വാസി ക്വാര്‍ട്ടെംഗിനെ കൈവിട്ട് സ്വന്തം കസേര രക്ഷിക്കാന്‍ ലിസ് ട്രസ്; തന്നെ ഉപേക്ഷിച്ച പ്രധാനമന്ത്രിക്ക് ഏതാനും ആഴ്ച മാത്രം ആയുസ്സെന്ന് പ്രവചിച്ച് 'മുന്‍ ചാന്‍സലര്‍'; പുതിയ നേതാവിനെ ഐക്യകണ്‌ഠേന അവരോധിക്കാന്‍ മന്ത്രിമാരും, എംപിമാരും ചര്‍ച്ചയില്‍

ക്വാസി ക്വാര്‍ട്ടെംഗിനെ കൈവിട്ട് സ്വന്തം കസേര രക്ഷിക്കാന്‍ ലിസ് ട്രസ്; തന്നെ ഉപേക്ഷിച്ച പ്രധാനമന്ത്രിക്ക് ഏതാനും ആഴ്ച മാത്രം ആയുസ്സെന്ന് പ്രവചിച്ച് 'മുന്‍ ചാന്‍സലര്‍'; പുതിയ നേതാവിനെ ഐക്യകണ്‌ഠേന അവരോധിക്കാന്‍ മന്ത്രിമാരും, എംപിമാരും ചര്‍ച്ചയില്‍

പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെ പുറത്താക്കിയ ലിസ് ട്രസിന് അധികം ആയുസ്സില്ലെന്ന് പ്രവചിച്ച് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലൂടെ ഏതാനും ആഴ്ചകള്‍ മാത്രമാണ് ട്രസിന് ആയുസ്സ് നീട്ടിക്കിട്ടുകയെന്നാണ് ക്വാര്‍ട്ടെംഗ് അടുത്ത അനുയായികളോട് പ്രതികരിച്ചത്. വിമതനീക്കം നടത്തുന്ന ടോറി എംപിമാരുടെ വാഗണുകള്‍ വട്ടമിട്ട് കറങ്ങുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.


ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കിക്കൊണ്ട് സ്വയം രക്ഷിക്കാനാണ് ലിസ് ട്രസ് ശ്രമം നടത്തുന്നത്. കോര്‍പറേഷന്‍ ടാക്‌സില്‍ യു-ടേണ്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ എട്ട് മിനിറ്റ് മാത്രമാണ് ട്രസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

വിപണിയില്‍ കൂടുതല്‍ ദുരന്തം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ചാന്‍സലര്‍ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് ക്വാര്‍ട്ടെംഗിനെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ പോകവെ മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്നാണ് ക്വാര്‍ട്ടെംഗ് ഈ വിവരം മനസ്സിലാക്കിയത്.

'ക്വാസി കരുതുന്നത് ഇത് ഏതാനും ആഴ്ച സമയം മാത്രമാണ് ട്രസിന് നല്‍കുന്നതെന്നാണ്. വാഗണുകള്‍ ചുറ്റിക്കറങ്ങുന്നുണ്ട്', ഒരു അനുയായി ടൈംസിനോട് പറഞ്ഞു. മിനി ബജറ്റ് പ്രത്യാഘാതങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ ട്രസ് തയ്യാറായില്ല. നാല് ചോദ്യങ്ങള്‍ക്ക് സമാനമായ ഉത്തരം നല്‍കി പത്രസമ്മേളനം മതിയാക്കി ഇറങ്ങിപ്പോകുകയും ചെയ്തു.

അതേസമയം പുതിയ പ്രധാനമന്ത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ടോറി എംപിമാര്‍ ചര്‍ച്ചകള്‍ സജീവമാക്കി. 39 ദിവസത്തെ ട്രസ് ഭരണം പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഘട്ടത്തിലാണ് പകരം നേതാവിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ അരങ്ങേറുന്നത്.
Other News in this category



4malayalees Recommends