38-ാം ദിവസം കസേര തെറിച്ച് ക്വാര്‍ട്ടെംഗ് പുറത്ത്; പുതിയ ചാന്‍സലറായി പാര്‍ട്ടി വമ്പന്‍ ജെറമി ഹണ്ട് ട്രഷറി തലപ്പത്ത്; മിനി-ബജറ്റ് തിരിച്ചടികള്‍ തിരുത്തുക ദൗത്യം; ഋഷി സുനാകിനെ പിന്തുണച്ച ഹണ്ടിന്റെ 'കെട്ടിയിറക്കി' ട്രസ് ഒതുക്കുന്നത് വിമതരെ?

38-ാം ദിവസം കസേര തെറിച്ച് ക്വാര്‍ട്ടെംഗ് പുറത്ത്; പുതിയ ചാന്‍സലറായി പാര്‍ട്ടി വമ്പന്‍ ജെറമി ഹണ്ട് ട്രഷറി തലപ്പത്ത്; മിനി-ബജറ്റ് തിരിച്ചടികള്‍ തിരുത്തുക ദൗത്യം; ഋഷി സുനാകിനെ പിന്തുണച്ച ഹണ്ടിന്റെ 'കെട്ടിയിറക്കി' ട്രസ് ഒതുക്കുന്നത് വിമതരെ?

സ്വന്തം ടീമിനെ ഉപയോഗിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാല്‍ മുന്നോട്ട് നയിക്കുന്നതിന് പകരം രാജ്യത്തെ പിന്നോട്ട് നീക്കുകയാണ് 39 ദിവസത്തെ ഭരണം കൊണ്ട് ട്രസിന് സാധിച്ചത്. ഇതോടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കി ജെറമി ഹണ്ടിനെ പുതിയ ചാന്‍സലറായി അവരോധിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.


ടോറി നേതൃപോരാട്ടത്തില്‍ എതിരാളി ഋഷി സുനാകിനെ പിന്തുണച്ച നേതാവാണ് ജെറമി ഹണ്ട്. കള്‍ച്ചര്‍, ഹെല്‍ത്ത്, ഫോറിന്‍ സെക്രട്ടറി പദങ്ങളില്‍ പത്ത് വര്‍ഷത്തോളം നയിച്ച ടോറി പാര്‍ട്ടിയിലെ വമ്പന്‍ നേതാവിനെ ബാക്ക്‌ബെഞ്ചില്‍ നിന്നും സുപ്രധാനമായ ട്രഷറിയുടെ തലപ്പത്തേക്ക് എത്തിക്കുന്നത് വഴി മിനി-ബജറ്റ് പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്താനും, വിമതനീക്കത്തെ പ്രതിരോധിക്കാനും കഴിയുമെന്നാണ് ട്രസിന്റെ ചിന്ത.

രാവിലെ 9.30യ്ക്ക് ഫോണില്‍ വിളിച്ചാണ് ക്വാര്‍ട്ടെംഗിന് ഓഫീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ട്രസ് അറിയിച്ചതും, പകരം സ്ഥാനം ഏല്‍ക്കാന്‍ ആവശ്യപ്പെട്ടതും. 'ഹണ്ടിനെ ട്രിസ് ഏറെ പ്രിയമാണ്. പല നികുതി വിഷയങ്ങളിലും സമാന നിലപാടുണ്ട്', പ്രധാനമന്ത്രിയുടെ സഹായി അവകാശപ്പെട്ടു.

രണ്ട് നേതൃപോരാട്ടങ്ങളില്‍ ഹണ്ട് പരാജയപ്പെട്ടിരുന്നു. ഇക്കുറി സമ്മറിലെ പോരാട്ടത്തിലും ഇറങ്ങിയെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിക്കാതെ വന്നതോടെ സുനാകിനെ പിന്തുണയ്ക്കാന്‍ ഹണ്ട് തയ്യാറായിരുന്നു.
Other News in this category



4malayalees Recommends