കാമില്ലയെ 'നൈസായി' രാജ്ഞിയാക്കാന്‍ നീക്കം? സ്ഥാനപ്പേരില്‍ നിന്നും 'കണ്‍സോര്‍ട്ട്' മുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബക്കിംഗ്ഹാം കൊട്ടാരം; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മുന്‍പ് പൊതുജനത്തെ കൊണ്ട് 'പറയിപ്പിക്കും'?

കാമില്ലയെ 'നൈസായി' രാജ്ഞിയാക്കാന്‍ നീക്കം? സ്ഥാനപ്പേരില്‍ നിന്നും 'കണ്‍സോര്‍ട്ട്' മുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബക്കിംഗ്ഹാം കൊട്ടാരം; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മുന്‍പ് പൊതുജനത്തെ കൊണ്ട് 'പറയിപ്പിക്കും'?

എലിസബത്ത് രാജ്ഞി അരങ്ങൊഴിഞ്ഞു. ഇനി ചാള്‍സ് രാജാവിന്റെ കാലമാണ്. തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് മുന്‍കാല കാമുകിയെ രണ്ടാം ഭാര്യയായി സ്വീകരിച്ച വ്യക്തിയാണ് രാജാവ്. ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം പഴികേട്ട ചാള്‍സിന് അടുത്ത കാലത്തായാണ് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.


രാജ്ഞിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചാള്‍സും, ഭാര്യ കാമില്ലയും പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതോടെയാണ് ഈ മാറ്റം സാധ്യമായത്. പതിയെ ആണെങ്കിലും കാമില്ലയോടെ ജനങ്ങള്‍ക്കുള്ള അനിഷ്ടം മാറ്റാനാണ് കൊട്ടാര സഹായികള്‍ ശ്രമിച്ചത്.

ഇത് ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. ഈ ഇഷ്ടം രാജ്ഞിയെന്ന് വിളിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇനി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ലക്ഷ്യം. 2023 മെയില്‍ ചാള്‍സിന്റെ കിരീടധാരണം നടക്കുമ്പോള്‍ ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ലയുടെ സ്ഥാനപ്പേരിന് മുന്നിലെ 'കണ്‍സോര്‍ട്ട്' ആരും അറിയാതെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

എന്നാല്‍ വരും മാസങ്ങളില്‍ പുതിയ റോളില്‍ കാമില്ല എങ്ങിനെ തിളങ്ങുമെന്നും, പൊതുജനങ്ങള്‍ ഏത് വിധത്തില്‍ സ്വീകരിക്കുമെന്നതും ആശ്രയിച്ചായിരിക്കും ഈ തീരുമാനം. ഫെബ്രുവരിയില്‍ പ്ലാറ്റിനം ജൂബിലി നടക്കവെയാണ് എലിസബത്ത് രാജ്ഞി കാമില്ലയ്ക്ക് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി ലഭിക്കുമെന്ന് വ്യക്തമാക്കിയത്.

മകന്‍ രാജാവായതോടെ ക്യൂന്‍ കണ്‍സേര്‍ട്ടിനെ ക്യൂനായി തന്നെ വാഴിക്കാനാണ് ചാള്‍സ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ നിലപാട് ഇതില്‍ സുപ്രധാനമാകും.
Other News in this category



4malayalees Recommends