എല്ലാത്തിനും വില കൂടി, ഇനി ബ്രോഡ്ബാന്‍ഡ് ബില്ലും ഉയരും; ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സിന് അടുത്ത വര്‍ഷം 113 പൗണ്ട് വരെ വര്‍ദ്ധന നേരിടും; ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുമ്പോള്‍ ഇന്റര്‍നെറ്റിലും വിലക്കയറ്റം

എല്ലാത്തിനും വില കൂടി, ഇനി ബ്രോഡ്ബാന്‍ഡ് ബില്ലും ഉയരും; ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സിന് അടുത്ത വര്‍ഷം 113 പൗണ്ട് വരെ വര്‍ദ്ധന നേരിടും; ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുമ്പോള്‍ ഇന്റര്‍നെറ്റിലും വിലക്കയറ്റം

ബ്രിട്ടനില്‍ സകല മേഖലയിലും വിലക്കയറ്റം പ്രകടമാണ്. ഈ സ്ഥിതി അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല. പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് അടങ്ങുന്നതിന്റെ സൂചനകള്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ നല്‍കുന്നില്ല. ഉയരുന്ന ഗ്യാസ് വിലകളാണ് പണപ്പെരുപ്പത്തെ നയിക്കുന്നത്. ഉക്രെയിനിലെ റഷ്യന്‍ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന ഊര്‍ജ്ജതന്ത്രങ്ങള്‍ ഒതുങ്ങാത്ത പക്ഷം ബ്രിട്ടന്‍ സാമ്പത്തികമായി ഞെരുക്കത്തില്‍ തുടരും.


ഇതിനിടെയാണ് അടുത്ത വര്‍ഷം ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സിന് ബ്രോഡ്ബാന്‍ഡ് ചെലവുകളില്‍ 113 പൗണ്ടിന്റെ വര്‍ദ്ധന നേരിടേണ്ടി വരുമെന്ന് വ്യക്തമായത്. നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഭക്ഷ്യ, ഇന്ധന, എനര്‍ജി നിരക്കുകള്‍ക്ക് പുറമെയാണ് 14% വര്‍ദ്ധന ഏറ്റുവാങ്ങേണ്ടി വരുമെന്ന് വിച്ച്? നടത്തിയ റിസേര്‍ച്ച് വ്യക്തമാക്കിയത്.

ശരാശരി ബിടി ഉപഭോക്താക്കള്‍ക്ക് 113.07 പൗണ്ട് വരുന്ന ഏറ്റവും വലിയ വര്‍ദ്ധനവാകും നേരിടുക. ഇഇ കസ്റ്റമേഴ്‌സിന് അധികമായി 105.46 പൗണ്ട് ചെലവ് വരും. വോഡാഫോണ്‍, ടോക്ടോക് കസ്റ്റമേഴ്‌സിന് യഥാക്രമം 92.35 പൗണ്ടും, 90.15 പൗണ്ടും ചെലവ് ഉയരും.

പ്ലസ്‌നെറ്റ് കസ്റ്റമേഴ്‌സിന് 87.15 പൗണ്ട് ബില്‍ വര്‍ദ്ധനവാണ് നേരിടേണ്ടി വരിക. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഉപയോഗം ചെലവേറിയതായി മാറും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് പ്രകാരം ഓരോ ഏപ്രിലിലുമാണ് ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുക. പണപ്പെരുപ്പത്തിന് ആനുപാതികമാണ് ഇത്.
Other News in this category



4malayalees Recommends