20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന സെക്‌സ് ട്രാഫിക്കര്‍ ജിസെലിന്‍ മാക്‌സ്‌വെല്‍ 'പ്രിയ സുഹൃത്ത്' ആന്‍ഡ്രൂവിന് ആദരവ് നേര്‍ന്നു; ജയിലില്‍ തന്നെ കൊല്ലാന്‍ പരിപാടി; രാജകുമാരനെ കുഴപ്പത്തിലാക്കിയ ചിത്രം വ്യാജമെന്ന് കുറ്റവാളി

20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന സെക്‌സ് ട്രാഫിക്കര്‍ ജിസെലിന്‍ മാക്‌സ്‌വെല്‍ 'പ്രിയ സുഹൃത്ത്' ആന്‍ഡ്രൂവിന് ആദരവ് നേര്‍ന്നു; ജയിലില്‍ തന്നെ കൊല്ലാന്‍ പരിപാടി; രാജകുമാരനെ കുഴപ്പത്തിലാക്കിയ ചിത്രം വ്യാജമെന്ന് കുറ്റവാളി

ഒരു കാലത്ത് പ്രസിഡന്റുമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ജിസെലിന്‍ മാക്‌സ്‌വെല്ലിന്റെ പോക്കറ്റിലായിരുന്നു. എന്നാല്‍ കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീന്റെയും, കൂട്ടുകാരി മാക്‌സ്‌വെല്ലിന്റെയും ചെയ്തികള്‍ പുറംലോകം അറിഞ്ഞതോടെ അതിപ്രശസ്തരായ കൂട്ടുകാരെല്ലാം ഇവരില്‍ നിന്നും അകലം പാലിക്കുകയാണ്. ഇതില്‍ പ്രധാനിയാണ് ഈ ബന്ധങ്ങളുടെ പേരില്‍ രാജകീയ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍.


ഫ്‌ളോറിഡയിലെ ജയിലില്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷ നേരിടുന്ന ജിസെലിന്‍ മാക്‌സ്‌വെല്‍ അവിടെ നിന്നും ആദ്യമായി ഒരു അഭിമുഖം നല്‍കിയതോടെയാണ് മനസ്സ് തുറന്നിരിക്കുന്നത്. 'ആന്‍ഡ്രൂവിന് സംഭവിച്ച അവസ്ഥകള്‍ മനസ്സിലാകും. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ വലിയ വിലയാണ് അദ്ദേഹത്തിന് നല്‍കേണ്ടി വന്നത്. അദ്ദേഹത്തിന്റെ അവസ്ഥയില്‍ ദുഃഖമുണ്ട്', മാക്‌സ്‌വെല്‍ പറഞ്ഞു.

ചെറുപ്പക്കാരികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഇടനിലക്കാരിയായ കുറ്റത്തിനാണ് 20 വര്‍ഷം ജയില്‍ശിക്ഷ നേരിട്ട് മാക്‌സ്‌വെല്‍ ജയിലില്‍ കഴിയുന്നത്. ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച 17-കാരി വിര്‍ജിനിയ റോബര്‍ട്‌സിന്റെ അരയില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം രാജകുടുംബത്തിന്റെ അടിത്തറ ഇളക്കിയിരുന്നു.

ഈ ചിത്രം വ്യാജമാണെന്നാണ് ആന്‍ഡ്രൂ അവകാശപ്പെട്ടിരുന്നു. ചിത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ മാക്‌സ്‌വെല്ലും വാദിക്കുന്നു. എന്നാല്‍ രാജകുമാരന്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം 'ഒറിജിനലാണെന്ന്' വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. തന്റെ പേരിനൊപ്പം എന്തെങ്കിലും ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അത് കറുത്ത പാടാണെന്ന് മാക്‌സ്‌വെല്‍ സമ്മതിക്കുന്നു. തന്റെ ചില സുഹൃത്തുക്കള്‍ ജോലി വരെ നഷ്ടമായെന്ന് ഇവര്‍ വെളിപ്പെടുത്തി.

എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ മാക്‌സ്‌വെല്ലുമായി അടുത്ത സൗഹൃദം പുലര്‍ത്തിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. തന്റെ ശിക്ഷ മൂലം ഈ സൗഹൃദം രക്ഷപ്പെടില്ലെന്ന് മാക്‌സ്‌വെല്‍ സമ്മതിക്കുന്നു.
Other News in this category



4malayalees Recommends