സൗജന്യ എന്‍എച്ച്എസ് പാര്‍ക്കിംഗ് റദ്ദാക്കുന്നു; രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, വികലാംഗര്‍ക്കും ചാര്‍ജ്ജ്; ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് ലാഭം കിട്ടാന്‍ രോഗികളോട് കൊടുംചതി; നഴ്‌സുമാരുടെ രാത്രി ഷിഫ്റ്റിനും ഫീസ്

സൗജന്യ എന്‍എച്ച്എസ് പാര്‍ക്കിംഗ് റദ്ദാക്കുന്നു; രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, വികലാംഗര്‍ക്കും ചാര്‍ജ്ജ്; ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറിന് ലാഭം കിട്ടാന്‍ രോഗികളോട് കൊടുംചതി; നഴ്‌സുമാരുടെ രാത്രി ഷിഫ്റ്റിനും ഫീസ്

രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, വികലാംഗര്‍ക്കും നല്‍കിവന്നിരുന്ന സൗജന്യ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് റദ്ദാക്കാന്‍ പുതിയ സേവിംഗ് പ്ലാന്‍. മില്ല്യണ്‍ കണക്കിന് പൗണ്ട് വെട്ടിക്കുറയ്ക്കാനുള്ള വഴികള്‍ തേടുന്ന ഹെല്‍ത്ത് സെക്രട്ടറി തെരേസെ കോഫിയുടെ വകുപ്പാണ് ഈ കൊടുംചതി പരിശോധിക്കുന്നത്.


എന്നാല്‍ ഈ നീക്കത്തില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരും, നഴ്‌സുമാരും കുടുങ്ങും. ഇത് നഴ്‌സിംഗ് നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. 2019 ടോറി പ്രകടനപത്രികയ്ക്ക് വിരുദ്ധമായാണ് നീക്കമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് മാന്യമല്ലാത്ത ഹോസ്പിറ്റല്‍ കാര്‍ പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു ടോറികളുടെ പ്രഖ്യാപനം.

നിലവില്‍ ഇംഗ്ലണ്ടിലെ നിയമപ്രകാരം നാല് ഗ്രൂപ്പുകള്‍ക്കാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ളത്. വികലാംഗര്‍, ഒരു മാസത്തില്‍ മൂന്ന് ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകളെങ്കിലും വരുന്ന ഔട്ട്‌പേഷ്യന്റ്‌സ്, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍, രാത്രിയില്‍ ആശുപത്രിയില്‍ തങ്ങുന്ന രോഗികളായ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്.

പണം ലാഭിക്കാന്‍ ഈ സൗജന്യവും ഒഴിവാക്കാനാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഴ്‌സിംഗില്‍ നിക്ഷേപം നടത്താന്‍ മന്ത്രിമാര്‍ തയ്യാറാകണം, അല്ലാതെ അതിനെ കൂടുതല്‍ ഇകഴ്ത്തുകയല്ല വേണ്ടത്, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അവര്‍ കൈയടിക്കും, എന്നിട്ട് അവരുടെ മുഖത്തും അടിക്കും, ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വിമര്‍ശിച്ചു.
Other News in this category



4malayalees Recommends