ധനികര്‍ക്കുള്ള 45 പെന്‍സ് ടാക്‌സ് നിരക്ക് വെട്ടിനിരത്താന്‍ ആവശ്യപ്പെട്ടത് ലിസ് ട്രസ്? ക്വാസി ക്വാര്‍ട്ടെംഗ് എതിര്‍ത്തിട്ടും പ്രധാനമന്ത്രി അംഗീകരിച്ചില്ല; വിവാദമായപ്പോള്‍ നയം വിഴുങ്ങി ചാന്‍സലറെ കൈവിട്ട് വഞ്ചന

ധനികര്‍ക്കുള്ള 45 പെന്‍സ് ടാക്‌സ് നിരക്ക് വെട്ടിനിരത്താന്‍ ആവശ്യപ്പെട്ടത് ലിസ് ട്രസ്? ക്വാസി ക്വാര്‍ട്ടെംഗ് എതിര്‍ത്തിട്ടും പ്രധാനമന്ത്രി അംഗീകരിച്ചില്ല; വിവാദമായപ്പോള്‍ നയം വിഴുങ്ങി ചാന്‍സലറെ കൈവിട്ട് വഞ്ചന

ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് ടാക്‌സ് നിരക്ക് റദ്ദാക്കിയ തീരുമാനമാണ് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടംഗിന് ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയത്. എന്നാല്‍ മിനി ബജറ്റില്‍ ഈ പ്രഖ്യാപനം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് പ്രധാനമന്ത്രി ലിസ് ട്രസ് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാര്‍ട്ടെംഗ് സര്‍ക്കാരിന്റെ ഈ നീക്കത്തിന് എതിരെ വാദിച്ചെങ്കിലും ട്രസ് ഇത് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് മെയില്‍ റിപ്പോര്‍ട്ട്.


വെള്ളിയാഴ്ച ഈ സംഭവങ്ങളുടെ പേരില്‍ ട്രസ് മുന്‍ ചാന്‍സലറെ പുറത്താക്കുകയും ചെയ്തു. വിപണിയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ക്വാര്‍ട്ടെംഗ് സ്ഥാനമൊഴിയണമെന്നാണ് ട്രസ് അറിയിച്ചത്. 'അവര്‍ എന്റെ പിന്നാലെയുണ്ട്', മിനി ബജറ്റ് ദുരന്തത്തിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ പദ്ധതിയൊരുക്കുന്ന വിമതരെ കുറിച്ച് ട്രസ് ക്വാര്‍ട്ടെംഗിനോട് പറഞ്ഞു.

എന്നാല്‍ ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് നിരക്ക് ക്വാര്‍ട്ടെംഗിന്റെ സംഭാവനയല്ലെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാതെ ഈ പദ്ധതി ഒരു വര്‍ഷമെങ്കിലും വൈകിപ്പിക്കാന്‍ മുന്‍ ചാന്‍സലര്‍ ആവശ്യപ്പെട്ടെങ്കിലും ട്രസ് ചെവിക്കൊണ്ടില്ല.

ടോറി പാര്‍ട്ടിയില്‍ നിന്നും കനത്ത വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഈ പദ്ധതി പ്രധാനമന്ത്രിക്ക് വിഴുങ്ങേണ്ടി വന്നു. ഇതിന് ശേഷം കോര്‍പറേഷന്‍ ടാക്‌സ് വര്‍ദ്ധന പിന്‍വലിക്കാനുള്ള നീക്കവും ഇവര്‍ ഉപേക്ഷിച്ചു. വിപണിയെ തകര്‍ത്ത രണ്ട് പദ്ധതികളുടെ പേരില്‍ ക്വാസി ക്വാര്‍ട്ടെംഗ് ബലിയാടാകുകയാണ് ചെയ്തതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
Other News in this category



4malayalees Recommends