വിന്ററില്‍ 'കൂട്ടസമരത്തിന്' ഒരുങ്ങി നഴ്‌സുമാരും, അധ്യാപകരും, ജൂനിയര്‍ ഡോക്ടര്‍മാരും; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്കുമെന്ന് ഭീഷണി മുഴക്കുമ്പോഴും മുഖം തിരിച്ച് ഗവണ്‍മെന്റ്; ശൈത്യകാലത്ത് തെരുവിലിറങ്ങാന്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍

വിന്ററില്‍ 'കൂട്ടസമരത്തിന്' ഒരുങ്ങി നഴ്‌സുമാരും, അധ്യാപകരും, ജൂനിയര്‍ ഡോക്ടര്‍മാരും; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്കുമെന്ന് ഭീഷണി മുഴക്കുമ്പോഴും മുഖം തിരിച്ച് ഗവണ്‍മെന്റ്; ശൈത്യകാലത്ത് തെരുവിലിറങ്ങാന്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍

ജീവിതച്ചെലവ് പ്രതിസന്ധിയും, പണപ്പെരുപ്പവും കലുഷിതമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ശമ്പളം ആവശ്യപ്പെട്ട് ഈ വിന്ററില്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുന്നു. വിവിധ യൂണിയനുകള്‍ നടത്തുന്ന പണിമുടക്കുകള്‍ ഏകോപിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രമേയം ബുധനാഴ്ച നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പാസാകുമെന്നാണ് കരുതുന്നത്.


വരുംമാസങ്ങളില്‍ എസെന്‍ഷ്യല്‍ പബ്ലിക് സെക്ടര്‍ ജോലിക്കാരായ നഴ്‌സുമാര്‍, അധ്യാപകര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ സമരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവുകളും, പ്രധാനമന്ത്രി ലിസ് ട്രസുമാണ് ഈ വന്‍തോതിലുള്ള സമരപരിപാടികളിലേക്ക് തങ്ങളെ തള്ളിവിടുന്നതെന്ന് ടിയുസി ആരോപിച്ചു.

യൂണിയനുകളും, ജോലിക്കാരുമായി പോരാട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ടിയുഎസ് വിമര്‍ശിക്കുന്നുണ്ട്. ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കി ജെറമി ഹണ്ടിനെ ചാന്‍സലറായി എത്തിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ശ്രമിക്കവെയാണ് സംയുക്ത സമരത്തിനായി യൂണിയന്‍ ശ്രമിക്കുന്നത്.

വിപണികളുടെ വിശ്വാസം തകര്‍ക്കാത്ത രീതിയില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക പദ്ധതികള്‍ പുനരാവിഷ്‌കരിക്കാനാണ് ഹണ്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 200 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടനിലെ ജോലിക്കാര്‍ ജീവിതനിലവാരത്തില്‍ ഈ വിധത്തിലുള്ള ഞെരുക്കം നേരിടുന്നതെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സസ് ഒ'ഗ്രേഡി പറഞ്ഞു.
Other News in this category



4malayalees Recommends