പെന്‍ഷന്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോക്ക് ; പെന്‍ഷന്‍ ഫണ്ടില്‍ കുറവു വരുന്നതില്‍ പ്രതിഷേധവുമായി എംപിമാര്‍ ; വയ്ക്കുന്ന ഓരോ ചുവടിലും പിഴച്ച് ലിസ് ട്രസ്സ്

പെന്‍ഷന്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോക്ക് ; പെന്‍ഷന്‍ ഫണ്ടില്‍ കുറവു വരുന്നതില്‍ പ്രതിഷേധവുമായി എംപിമാര്‍ ; വയ്ക്കുന്ന ഓരോ ചുവടിലും പിഴച്ച് ലിസ് ട്രസ്സ്
വാഗ്ദാനങ്ങളുടെ പെരുമഴ പോലെയാകില്ല അധികാരം കിട്ടുമ്പോഴെന്ന് മനസിലായ അവസ്ഥയിലാണ് പ്രധാനമന്ത്രി ലിസ് ട്രസ്സ് ഇപ്പോള്‍. പ്രായോഗിക കാര്യങ്ങള്‍ പറഞ്ഞ ഋഷി സുനാകിനെ പരിഹസിച്ചതില്‍ ലിസ് ട്രസ്സ് ഇപ്പോള്‍ മനസുകൊണ്ട് ക്ഷമ പറയുന്നുണ്ടാകും.

വാഗ്ദാനങ്ങളില്‍ നിന്നോരാന്നായി പിന്നോട്ട് പോകുന്നതോടെ തിരിച്ചടി നേരിടുകയാണ് നേതാവ്. പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ അടുത്ത വര്‍ഷം 430 പൗണ്ടു കുറഞ്ഞേക്കുമെന്നാണ് പുതിയ പ്രഖ്യാപനത്തോടെയുള്ള തിരിച്ചടി.

Will Liz Truss outlast a lettuce? UK PM becomes the butt of jokes in  tabloids - India Today

40 ബില്യണ്‍ പൗണ്ട് കണ്ടെത്തേണ്ട സാഹചര്യത്തില്‍ വരുന്ന ബജറ്റ് വരെ നയകാര്യങ്ങളില്‍ ഒരു ഉറപ്പും നല്‍കാന്‍ പ്രധാനമന്ത്രിക്കാവില്ലാത്ത അവസ്ഥയാണ്. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. പെന്‍ഷന്‍കാര്‍ക്ക് പ്രതിവാര വരുമാനത്തില്‍ 8.35 പൗണ്ടിന്റെ കുറവുണ്ടാകും. പ്രതിവര്‍ഷം 434 പൗണ്ട്. ഇതു സര്‍ക്കാരിന് പ്രതിവര്‍ഷം 4.3 ബില്യണ്‍ പൗണ്ടിന്റെ ലാഭമുണ്ടാക്കും.

പ്രായം ചെന്നവരോടുള്ള ഈ നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

ട്രിപ്പിള്‍ ലോക്ക് സിസ്റ്റത്തിനാണ് മാറ്റം. പണപ്പെരുപ്പം, വരുമാനം, ഇല്ലെങ്കില്‍ 2.5 ശതമാനം ഏതാണോ അധികവും അതിനെ അടിസ്ഥാനമാക്കി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നതായിരുന്നു പദ്ധതി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകും പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ ഈ നീക്കം. പെന്‍ഷനായാലും ജോലിക്ക് പോകേണ്ട അവസ്ഥയിലാണ് പലരും.

പാര്‍ട്ടിയ്ക്കുള്ളിലും പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ വിമര്‍ശനമുയരുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഭയത്തിലാണ് എംപിമാര്‍. പെന്‍ഷന്‍കാരുടെ ട്രിപ്പില്‍ ലോക്ക് എടുത്തുകളയുന്നതിനെ അനുകൂലിച്ചില്ലെന്ന് മുന്‍ മന്ത്രി മകിയ കോള്‍ഫീല്‍ഡ് പറഞ്ഞു.

പ്രധാനമന്ത്രി മത്സര വേളയില്‍ ട്രിപ്പിള്‍ ലോക്ക് സിസ്റ്റം കൊണ്ടുവരുമെന്ന് ലിസ് ട്രസ്സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലിസ് ട്രസ്സ്.

Other News in this category



4malayalees Recommends