ബ്രിട്ടന്റെ പണപ്പെരുപ്പം 10.1 ശതമാനത്തില്‍; ഭക്ഷ്യ, എനര്‍ജി നിരക്കുകള്‍ കുതിച്ചുയര്‍ന്നു; 40 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെന്ന് ഒഎന്‍എസ് കണക്കുകള്‍; രാജ്യം 15 മാസം നീളുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ബിഒഇ

ബ്രിട്ടന്റെ പണപ്പെരുപ്പം 10.1 ശതമാനത്തില്‍; ഭക്ഷ്യ, എനര്‍ജി നിരക്കുകള്‍ കുതിച്ചുയര്‍ന്നു; 40 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലെന്ന് ഒഎന്‍എസ് കണക്കുകള്‍; രാജ്യം 15 മാസം നീളുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ബിഒഇ

ഭക്ഷ്യ, എനര്‍ജി നിരക്കുകളുടെ ചിറകിലേറി യുകെയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 10.1 ശതമാനത്തിലെത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗസ്റ്റിലെ 9.9 ശതമാനത്തില്‍ നിന്നും 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.


നേരത്തെ ജൂലൈയില്‍ പണപ്പെരുപ്പം 10.1 ശതമാനത്തില്‍ എത്തിയിരുന്നു. 1997ന് ശേഷം ആദ്യമായാണ് പണപ്പെരുപ്പത്തില്‍ ഈ കുതിപ്പ്. ഇതോടെ യുകെ സമ്പദ് വ്യവസ്ഥ 15 മാസം നീളുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ ഭീതി.

ഒക്ടോബറില്‍ പണപ്പെരുപ്പം 11% പീക്കിലെത്തുമെന്നും, പിന്നീടുള്ള ഏതാനും മാസങ്ങളില്‍ 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുമെന്നുമാണ് ബാങ്കിന്റെ പ്രവചനം. സര്‍ക്കാരിന്റെ എനര്‍ജി പ്രൈസ് ഗ്യാരണ്ടി മൂലം എനര്‍ജി ബില്ലുകള്‍ വീണ്ടും ഉയരുന്നത് പണപ്പെരുപ്പത്തെ മുന്നോട്ട് നയിക്കുമെന്ന് സിബിഐ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് മാര്‍ട്ടിന്‍ സാര്‍ടോറിയസ് പറഞ്ഞു.

പണപ്പെരുപ്പം ഉയരുന്നതിനാല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് ചെലവേറും. 2022 ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ പണപ്പെരുപ്പം ഉയര്‍ത്താന്‍ കാരണമായത് ഉയരുന്ന ഭക്ഷ്യ വിലകളാണ്.

ഈ ഘട്ടത്തിലും ഇന്ധന വില താഴുന്നത് പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവില്‍ അല്‍പ്പം ആശ്വാസം നല്‍കുന്നതായി ഒഎന്‍എസ് പറയുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറവ് പദ്ധതികളും അസ്ഥാനത്താകും.
Other News in this category



4malayalees Recommends