ഭ്രാന്ത് പിടിച്ച പുടിന്‍ കരിങ്കടലിന് മുകളില്‍ ആണവായുധം എടുത്ത് 'പൊട്ടിക്കുമെന്ന്' ഭീതി; ശക്തി തെളിയിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് ഒരുമ്പെട്ടേക്കും; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് പ്രതിരോധ സെക്രട്ടറി വാഷിംഗ്ടണിലേക്ക് കുതിച്ചു

ഭ്രാന്ത് പിടിച്ച പുടിന്‍ കരിങ്കടലിന് മുകളില്‍ ആണവായുധം എടുത്ത് 'പൊട്ടിക്കുമെന്ന്' ഭീതി; ശക്തി തെളിയിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് ഒരുമ്പെട്ടേക്കും; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് പ്രതിരോധ സെക്രട്ടറി വാഷിംഗ്ടണിലേക്ക് കുതിച്ചു

കരിങ്കടലിന് മുകളില്‍ ആണവായുധം പൊട്ടിച്ച് ശക്തി തെളിയിക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ തയ്യാറായേക്കുമെന്ന് ആശങ്ക. യുദ്ധത്തില്‍ വിജയം അവകാശപ്പെടാന്‍ കഴിയാതെ വരുന്നതോടെ ഭ്രാന്ത് പിടിക്കുന്ന പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ 'വെടിപൊട്ടിക്കുമെന്ന' ഭീതിയാണ് ഉയരുന്നത്. വിഷയം വഷളായതോടെ പ്രതിസന്ധി ചര്‍ച്ചകള്‍ക്കായി പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് വാഷിംഗ്ടണിലേക്ക് തിരിച്ചു.


ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എംപിമാര്‍ക്ക് മുന്നില്‍ തെളിവ് നല്‍കാന്‍ ഹാജരാകുന്നത് റദ്ദാക്കി വാലസ് യുഎസിലേക്ക് യാത്ര ചെയ്തത്. ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമായ അവസ്ഥയിലാണെന്ന് സായുധസേനാ മന്ത്രി ജെയിംസ് ഹീപ്പി വ്യക്തമാക്കി.

തന്റെ സൈന്യത്തിനെ ഉക്രെയിന്‍ സേന വിറപ്പിക്കുന്നത് തുടരുന്നതിന്റെ നാണക്കേടില്‍ വ്‌ളാദിമര്‍ പുടിന്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. ഉക്രെയിനിലെ യുദ്ധമുന്നണിയില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നത് പ്രസിഡന്റിനും, ജനറലുമാര്‍ക്കും പ്രതിസന്ധിയായി മാറുന്നുണ്ട്.

കഴിഞ്ഞ മാസമാണ് അതിര്‍ത്തി സംരക്ഷണത്തിനായി ആണവായുധം പ്രയോഗിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് പുടിന്‍ പ്രഖ്യാപനം നടത്തിയത്. ലോകം ആയുധപോരാട്ടത്തിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം കരിങ്കടലിന് മുകളില്‍ ക്രിമിയന്‍ തീരപ്രദേശത്ത് പറന്ന ബ്രിട്ടീഷ് ചാരവിമാനത്തിനാണ് എനര്‍ജി സിഗ്നലുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞത്. റേഡിയോ ആക്ടീവ് സിഗ്നലുകള്‍ ആണവായുധ തയ്യാറെടുപ്പുകളുടെ സൂചനയായാണ് വിലയിരുത്തുന്നത്.
Other News in this category



4malayalees Recommends