ജയില്‍പുള്ളിയുമായി പഞ്ചാരയടിച്ച് കോളും, സന്ദേശങ്ങളും; ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശം അയച്ചതിന് മറുപടി നല്‍കിത്തുടങ്ങിയ നഴ്‌സിന് ജയില്‍ശിക്ഷ; വിധി കേട്ട് കരഞ്ഞ് 25-കാരി

ജയില്‍പുള്ളിയുമായി പഞ്ചാരയടിച്ച് കോളും, സന്ദേശങ്ങളും; ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശം അയച്ചതിന് മറുപടി നല്‍കിത്തുടങ്ങിയ നഴ്‌സിന് ജയില്‍ശിക്ഷ; വിധി കേട്ട് കരഞ്ഞ് 25-കാരി

ജയില്‍പുള്ളിയുമായി ഇന്‍സ്റ്റാഗ്രാമില്‍ ശൃംഗരിച്ച ജയില്‍ നഴ്‌സിന് ജയില്‍ശിക്ഷ. സന്ദേശങ്ങളും, കോളുകളുമായി തടവുകാരനോട് പഞ്ചാരയടിച്ച കുറ്റത്തിന് ശിക്ഷ വിധിച്ചതോടെ 25-കാരി കരച്ചിലായി.


മാഞ്ചസ്റ്ററില്‍ നിന്നുള്ള എലിസെ ഹിബ്‌സാണ് പബ്ലിക് ഓഫീസില്‍ ഇരുന്ന് ദുഷ്‌പെരുമാറ്റം നടത്തിയതായി സമ്മതിച്ചത്. ബ്രിഡ്‌ജെന്‍ഡിലെ എച്ച്എംപി പാര്‍കില്‍ ജോലി ചെയ്യവെ തടവുപുള്ളിയുമായി മോശം ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷ.

പേരുവെളിപ്പെടുത്താത്ത ജയില്‍പുള്ള യുവതിയെ വശീകരിച്ചതായി വ്യക്തമായെങ്കിലും ശിക്ഷ വിധിച്ചതോടെ 25-കാരിയായ നഴ്‌സ് കരച്ചില്‍ തുടങ്ങി. ആറ് മാസത്തെ ജയില്‍ശിക്ഷയാണ് കാര്‍ഡിഫ് ക്രൗണ്‍ കോടതി വിധിച്ചത്.

പശ്ചാത്താപം കാണിച്ചെങ്കിലും യുവതി ചെയ്ത കുറ്റം ഗുരുതപമാണെന്ന് ജഡ്ജ് വ്യക്തമാക്കി. 2018 സെപ്റ്റംബറില്‍ സൗത്ത് വെയില്‍സിലെ കാറ്റഗറി ബി ജയിലില്‍ ജോലി ചെയ്യവെയാണ് തടവുകാരനെ കണ്ടുമുട്ടുന്നത്. മെഡിക്കല്‍ പരിചരണം നല്‍കിയതോടെ പരിചയത്തിലായ ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതായി സംശയം ഉയര്‍ന്നതോടെ 2021 മേയില്‍ തടവുകാരനെ എച്ച്എംപി മാഞ്ചസ്റ്ററിലേക്ക് മാറ്റി.

ജൂണില്‍ തടവുകാരന്‍ അമ്മയെയും, സുഹൃത്തിനെയും കൂട്ടുപിടിച്ച് ഹിബ്‌സിനെ ഇന്‍സ്റ്റാഗ്രാം വഴി ട്രാക്ക് ചെയ്തു. ഇതിന് ശേഷം സുഹൃത്തിന്റെ ഫോണിലേക്ക് ഇരുവരും വിളിക്കുകയും, ഇയാള്‍ ഇത് ചേര്‍ത്തുപിടിച്ച് ഇരുവരെയും സംസാരിക്കാന്‍ അനുവദിക്കുകയുമായിരുന്നു.

പിടിക്കപ്പെട്ടതോടെ ഹിബ്‌സ് ജോലി രാജിവെച്ചു. ഇതിന് പിന്നാലെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഇവരെ പുറത്താക്കി.
Other News in this category



4malayalees Recommends