പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്താല്‍ വിദേശ നഴ്‌സുമാരുടെ വിസ നഷ്ടമാകുമോ? ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമോ? വ്യാജ പ്രചരണങ്ങളുമായി സമരം പൊളിക്കാന്‍ ട്രസ്റ്റുകള്‍; മുന്നറിയിപ്പ് നല്‍കി ആര്‍സിഎന്‍

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്താല്‍ വിദേശ നഴ്‌സുമാരുടെ വിസ നഷ്ടമാകുമോ? ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമോ? വ്യാജ പ്രചരണങ്ങളുമായി സമരം പൊളിക്കാന്‍ ട്രസ്റ്റുകള്‍; മുന്നറിയിപ്പ് നല്‍കി ആര്‍സിഎന്‍

എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങിയാല്‍ അത് ചരിത്രപ്രാധാന്യമുള്ള തീരുമാനമായി മാറും. അതുകൊണ്ട് തന്നെ അത്തരമൊരു സമരം തടയാന്‍ എന്‍എച്ച്എസ് മേലാളന്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചില മാനേജര്‍മാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലഘുലേഖകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.


ഇംഗ്ലണ്ടിലെ ചില ട്രസ്റ്റുകളില്‍ സമരവിരുദ്ധ പ്രചരണങ്ങള്‍ സജീവനമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. സീനിയര്‍ ജീവനക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തെ ചില പ്രത്യേക ട്രസ്റ്റുകളില്‍ സംഘടിതമായി നടത്തുന്നതാണെന്ന് ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യാ മാര്‍ക്വിസ് നഴ്‌സിംഗ് ടൈംസിനോട് വെളിപ്പെടുത്തി.

സമരത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങളും, വ്യാജ വാദങ്ങളും ഉള്‍പ്പെടുത്തിയാണ് ഭീഷണിയെന്നാണ് വിവരം. പണിമുടക്കുന്നവര്‍ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ നേരിടേണ്ടി വരുമെന്നതിന് പുറമെ, നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ കോഡ് ലംഘിക്കുമെന്ന് വരെ വ്യാജ വാദങ്ങളാണ് പ്രചരിക്കുന്നതെന്ന് മാര്‍ക്വിസ് ആരോപിച്ചു.

നിയമപരമായി തന്നെ സമരത്തിന് ഇറങ്ങാന്‍ നഴ്‌സുമാര്‍ക്ക് അവകാശമുണ്ടെന്ന് നഴ്‌സിംഗ് റെഗുലേറ്റര്‍ പ്രസ്താവന ഇറക്കിയ ശേഷമാണ് പ്രചരണങ്ങള്‍. സമരത്തിന് ഇറങ്ങിയെന്ന പേരില്‍ ഫിറ്റ്‌നസ് ടു പ്രാക്ടീസ് നടപടി ഉണ്ടാകില്ലെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.


വിദേശ നഴ്‌സുമാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഇവരുടെ വിസ നഷ്ടമാകുമെന്ന പ്രചരണവും നടക്കുന്നതായി മാര്‍ക്വിസ് ചൂണ്ടിക്കാണിച്ചു. ഇത്തരം സമരവിരുദ്ധ പ്രചരണങ്ങളുമായി ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഭീഷണികള്‍ വിശ്വസിച്ച് സമരത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുമെന്ന ആശങ്കയിലാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. സംഭവങ്ങള്‍ അരങ്ങേറിയ ട്രസ്റ്റുകളുമായി ആര്‍സിഎന്‍ ബന്ധപ്പെടുന്നുണ്ട്. ആര്‍സിഎന്‍ നടത്തുന്ന ബാലറ്റിംഗ് രണ്ടാഴ്ച പിന്നിടുകയാണ്.

Other News in this category



4malayalees Recommends