മലയാളി നഴ്‌സുമാരുടെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ യുകെ മലയാളി സമൂഹം ; വിടവാങ്ങിയത് കെറ്ററിംഗ് സ്വദേശി മാര്‍ട്ടിന ചാക്കോയും അയര്‍ലണ്ടിലെ ദേവി പ്രഭയും

മലയാളി നഴ്‌സുമാരുടെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ യുകെ മലയാളി സമൂഹം ; വിടവാങ്ങിയത് കെറ്ററിംഗ് സ്വദേശി മാര്‍ട്ടിന ചാക്കോയും അയര്‍ലണ്ടിലെ ദേവി പ്രഭയും
അപ്രതീക്ഷിതമായ മരണവാര്‍ത്തയില്‍ വേദനയിലാണ് യുകെ മലയാളികള്‍. ഇന്നലെ ഉച്ചയോടെയാണ് കെറ്ററിംഗിലെ മാര്‍ട്ടിന ചാക്കോ (40) കാന്‍സര്‍ മൂലം മരണമടഞ്ഞെന്ന വാര്‍ത്തയെത്തിയത്. അയര്‍ലണ്ടിലെ ദേവി പ്രഭ (38) ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലവും ഇന്നലെ വിടപറഞ്ഞു.

കെറ്ററിങ്ങില്‍ താമസിച്ചിരുന്ന മാര്‍ട്ടിന ചാക്കോ ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മരിച്ചത്. നമ്പിയാമഠത്തില്‍ കുടുംബാംഗമാണ്. മൂന്നു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചെങ്കിലും വീണ്ടും രോഗം മൂര്‍ഛിക്കുകയായിരുന്നു.

ഇന്നലെ മാര്‍ട്ടിനയുടെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കെറ്ററിംഗില്‍ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാര്‍ട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭര്‍ത്താവ്. നാലു കുട്ടികളുണ്ട്. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളും.

മരണ സമയം ഭര്‍ത്താവും മക്കളായ നേഹ, ഒലീവിയ, ഓസ്റ്റിന്‍, ഏബല്‍ എന്നിവരും സഹോദരങ്ങളായ ഫ്‌ലെമി അഗസ്റ്റിന്‍, ട്വിങ്കിള്‍ , അല്‍ഫോന്‍സ് സന്ദീപ്, ബോബന്‍ ജോസ് എന്നിവരുംമറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

2006ല്‍ യുകെയിലെ ചിസ് ചെസ്റ്ററില്‍ ജോലി തുടങ്ങി 2010 ലാണ് കെറ്ററിങ് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിയ്ക്ക് കയറിയത്. കെറ്ററിങ് സെന്റ് ഫൗസ്റ്റീന സീറോമലബാര്‍ ഇടവകയുടെ സജീവ സാന്നിധ്യമായിരുന്നു.

പുതുപ്പാടി അടിയാപ്പള്ളില്‍ ജോസ് ഗ്രേസി ദമ്പതികളുടെ മകളാണ് മാര്‍ട്ടീന. മകളെ ശുശ്രൂഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ ഈ അടുത്താണ് നാട്ടിലേക്ക് മടങ്ങിയത്. വിയോഗ വാര്‍ത്തയറിഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിന് മലയാളികളാണ് ഇവരുടെ വീട്ടിലെത്തിയത്.

അയര്‍ലന്റിലെ പോര്‍ഷ് ലീഷ് ഹോസ്പിറ്റലിലെ മലയാളി നഴ്‌സായ 38 കാരി കോട്ടയം പാമ്പാടി സ്വദേശി ദേവി പ്രഭ ഹൃദയാഘാതം മൂലമാണ് മരിച്ചത്. സെപ്‌സിസ് മൂലം ടുള്ളമോര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കേ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ഭര്‍ത്താവ് ശ്രീരാജ്. രണ്ട് പെണ്‍ മക്കള്‍ ശിവാനി, വാണി.

പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്ന് കുടുംബം ബിറില്‍ നിന്ന് പോര്‍ ലീഷിലേക്ക് രണ്ടു വര്‍ഷം മുമ്പാണ് താമസം മാറിയത്. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.വെന്റിലേറ്ററില്‍ ചികിത്സ തുടരവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാട്ടില്‍ നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

ദുഖാര്‍ത്തരായ കുടുംബത്തിന്റെ വേദനയില്‍ 4 മലയാളീസും പങ്കുചേരുന്നു.

Other News in this category



4malayalees Recommends