ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി; ബ്രിട്ടനിലെ റോഡുകള്‍ പുഴയായി, വിമാനങ്ങള്‍ യാത്ര റദ്ദാക്കി നിലത്തിറക്കി; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതോടെ വെള്ളപ്പൊക്കത്തിനും, പവര്‍കട്ടിനും സാധ്യതയേറി

ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി; ബ്രിട്ടനിലെ റോഡുകള്‍ പുഴയായി, വിമാനങ്ങള്‍ യാത്ര റദ്ദാക്കി നിലത്തിറക്കി; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതോടെ വെള്ളപ്പൊക്കത്തിനും, പവര്‍കട്ടിനും സാധ്യതയേറി

കനത്ത കൊടുങ്കാറ്റില്‍ ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി. ഇതോടെ ബ്രിട്ടനിലെ റോഡുകള്‍ പുഴയായി മാറുകയും, വിമാനങ്ങള്‍ നിലത്തിറക്കുകയും ചെയ്തു. ബ്രിട്ടനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വിവിധ ഭാഗങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ വെള്ളപ്പൊക്കവും, പവര്‍കട്ടും എത്തിച്ചേരുമെന്നാണ് കരുതുന്നത്.


രാജ്യത്തിന്റെ നല്ലൊരു ശതമാനം മേഖലയിലും ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നതിനാല്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. യോര്‍ക്ക് മുതല്‍ മിഡില്‍സ്ബറോ വരെയുളള നോര്‍ത്ത് പ്രദേശങ്ങളിലെ നഗരങ്ങള്‍ ഇതിന്റെ ചൂടറിയും.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതോടൊപ്പം വെള്ളപ്പൊക്കവും, ഇടിമിന്നലും ബാധിക്കുന്ന മേഖലകളില്‍ ട്രാഫിക് തടസ്സങ്ങള്‍ നേരിട്ടേക്കാം. വെള്ളപ്പക്കം ബാധിച്ച റോഡുകള്‍ മൂലം ചില മേഖലകള്‍ താല്‍ക്കാലികമായി മറ്റിടങ്ങളില്‍ നിന്നും ബന്ധം വിച്ഛേദിക്കാന്‍ ഇടയാക്കും.


കാലാവസ്ഥ മോശമായതോടെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. ഗാറ്റ്‌വിക്കില്‍ നിന്നുള്ള വിമാനങ്ങളെയും സമാനമായ പ്രതിസന്ധി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മോശം കാലാവസ്ഥ നേരിട്ടില്ല.

Other News in this category



4malayalees Recommends